അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരെയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി വീണാ ജോര്‍ജ്.
അനധികൃതമായി സേവനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 81 ഡോക്ടര്‍മാരെയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത മൂന്ന് ഡോക്ടര്‍മാരെയും ഉള്‍പ്പെടെ 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിട്ടു.
ബാക്കിയുള്ളവര്‍ക്കെതിരായ നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതിന് പുറമേയാണിത്. പല തവണ ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും താൽപര്യം കാണിക്കാതിരുന്ന 51 ഡോക്ടർമാരെയാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പിരിച്ചുവിട്ടത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി.
ഇത്രയധികം ഡോക്ടർമാർ സർവീസിൽ നിന്ന് വിട്ടുനിൽക്കുന്നത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കും. മാത്രമല്ല, ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് സേവന തൽപരരായ അർഹരായ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

