സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന; 46 ബസുകൾക്കെതിരെ നടപടിയെടുത്തു
text_fieldsപ്രതീകാത്മക ചിത്രം
തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടിയെടുത്തു. പരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതിയടക്കാതെയും സാധുവായ പെർമിറ്റില്ലാതെയും സർവീസ് നടത്തൽ തുടങ്ങിയ നിയമ ലംഘനങ്ങളും ബസിൻ്റെ വാതിൽ തുറന്ന നിലയിൽ സർവീസ് നടത്തുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക, കണ്ടക്ടർ ലൈസൻസില്ലാതെയും പൊലീസ് ക്ലിയറൻസില്ലാതെയും ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയാതായി എം.വി.ഡി അറിയിച്ചു.
പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടിയെടുക്കുകയും 80,000 രൂപ പിഴയീടാക്കുകയും ചെയ്തു. അമിതവേഗം, മത്സരയോട്ടം തുടങ്ങിയ പരാതികൾ വർധിച്ചതിനെ തുടർന്ന് എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ, പൂത്തോട്ട മേഖലകൾ കേന്ദ്രീകരിച്ച് നാല് സ്‌ക്വാഡുകളായിട്ടായിരുന്നു പരിശോധന.
സ്വകാര്യ ബസുകളുടെ സർവീസ് സംബന്ധിച്ചുള്ള പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും തുടർച്ചയായ പരിശോധനകളും നടപടികളുമുണ്ടാകുമെന്നും എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

