Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർമപദ്ധതി; തരിശ്​ നിലങ്ങളിൽ കൃഷിയിറക്കും

text_fields
bookmark_border
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർമപദ്ധതി; തരിശ്​ നിലങ്ങളിൽ കൃഷിയിറക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ കാർഷിക മേഖലയിൽ പരിവർത്തനം ഉണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പദ്ധതിക ്ക്​ രൂപം നൽകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക്​ ഒരാഴ്​ചക്കകം രൂപ ം നൽകും. അടുത്ത ബുധനാഴ്​ച യോഗം ചേർന്ന്​ കർമപദ്ധതി​ തയാറാക്കും.

പദ്ധതിയുടെ ഭാഗമായി തരിശ്​ നിലങ്ങളിൽ കൃഷിയ ിറക്കുകയാണ്​ മുഖ്യലക്ഷ്യം. ഒാരോ പഞ്ചായത്തിലും തരിശുനിലങ്ങൾ കണ്ടെത്തി ഭൂവുടമകളുമായി സമവായം ഉണ്ടാക്കിയായിരിക്കും കൃഷിയിറക്കുക. കൃഷിക്ക്​ പുറ​െമ മൃഗസംരക്ഷണം, മത്സ്യകൃഷി, ​േകാഴിവളർത്തൽ തുടങ്ങിയവയിലും കർമപദ്ധതി ആലോചിക്കുന്നുണ്ട്.

​പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉൽപാദിപ്പിക്കാൻ സഹായം നൽകാനാണ്​ ഉദ്ദേശിക്കുന്നത്​. കേരളചിക്കൻ പദ്ധതി സംസ്ഥാന വ്യാപകമാക്കി കോഴിയിറച്ചി ലഭ്യത ഉറപ്പാക്കും. ഇക്കൊല്ലം 200 ഒൗട്ട്​ലെറ്റുകൾ തുറക്കും. അടുത്ത രണ്ടുവർഷത്തിനകം പാൽ ഉൽപാദനം വർധിച്ചാൽ അധികംവരുന്ന പാലിനെ പാൽപ്പൊടി, ബാഷ്​പീകരിച്ച പാൽ എന്നിവയാക്കി പരിവർത്തനം ചെയ്യാൻ പ്ലാൻറുകൾ സ്​ഥാപിക്കും. ഇതിനുള്ള സാധ്യതാപഠനം ഉടൻ ആരംഭിക്കും. ക്ഷീരസംഘങ്ങൾ നവീകരിക്കും.

15000 ഏക്കർ സ്​ഥലത്ത്​ കൂടി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കും. മത്സ്യമേഖലക്കായി വിശദമായ പാക്കേജ്​ വേണമെന്ന്​ കേന്ദ്ര സർക്കാറിനോട്​ ആവശ്യ​െപ്പടും. സംസ്​ഥാനത്തെ ഉപയോഗ ശൂന്യമായ കുളങ്ങളിൽ മത്സ്യഷിക്കായി ഉപയോഗിക്കും. കടൽ മത്സ്യകൃഷിയുടെ സാധ്യതയും പരിശോധിക്കും. അലങ്കാര മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കും.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസിനെ സർക്കാർ സ്വാഗതം ചെയ്യുന്നു. ആരോഗ്യ പ്രവർത്തകരെ ​ചിലയിടങ്ങളിൽ തടയുന്നതായ പരാതി ഒഴിവാക്കാൻ പൊലീസ്​ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfarmingmalayalam newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Action Plan to Ensure Food Security -Kerala news
Next Story