Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൂപ്പര്‍ സ്പ്രെഡ്...

സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്​ഷൻ പ്ലാൻ; കര്‍ഷകര്‍ക്ക് 77 കോടിയുടെ സഹായ പദ്ധതി 

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: സ​മ്പ​ര്‍ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൂ​പ്പ​ര്‍ സ്പ്രെ​ഡ് ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ത്യേ​ക ആ​ക്​​ഷ​ന്‍ പ്ലാ​ൻ ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. സൂ​പ്പ​ര്‍ സ്പ്രെ​ഡി​ലേ​ക്ക് പോ​യ പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​കം ക്ല​സ്​​റ്റ​റാ​യി തി​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ വ്യാ​പി​പ്പി​ച്ചു. 

രോ​ഗ​ബാ​ധി​ത​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തു​ക​യും സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രെ ക്വാ​റ​ൻ​റീ​നി​ലാ​ക്കു​ക​യു​മാ​ണ്. അ​തി​ര്‍ത്തി​ക​ട​ന്നു വ​രു​ന്ന​വ​ര്‍ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​കം ഒ.​പി തു​ട​ങ്ങു​ക​യും കി​ട​ത്തി​ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​മു​ണ്ട്. കോ​വി​ഡ് ചി​കി​ത്സാ​ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ധാ​ര​ണ​യാ​യി.​ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200ഓ​ളം ആ​ശു​പ​ത്രി​ക​ള്‍ സ​ഹ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ളി​ലും ഇ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കും.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് കൈ​ത്താ​ങ്ങാ​യി ജീ​വ​നോ​പാ​ധി സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചു 77 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി ​െച​ല​വ്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട്, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലെ 5000 ക​ര്‍ഷ​ക​ര്‍ക്ക് ര​ണ്ടു പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​നാ​യി 60,000 രൂ​പ വീ​തം സ​ബ്സി​ഡി ന​ല്‍കും. 3,500 ക​ര്‍ഷ​ക​ര്‍ക്ക് കി​ടാ​രി വ​ള​ര്‍ത്ത​ലി​നാ​യി 15,000 രൂ​പ വീ​തം സ​ബ്സി​ഡി​യും, കാ​റ്റ്ല്‍ ഷെ​ഡ് നി​ര്‍മാ​ണ​ത്തി​നാ​യി 5,000 ക​ര്‍ഷ​ക​ര്‍ക്ക് 25,000 രൂ​പ വീ​തം സ​ബ്സി​ഡി​യും വി​ത​ര​ണം ചെ​യ്യും. 6,000 ക​ര്‍ഷ​ക​ര്‍ക്ക് 6,650 രൂ​പ വീ​തം കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​യും ആ​ടു​വ​ള​ര്‍ത്ത​ലി​നാ​യി 1,800 പേ​ര്‍ക്ക് 25,000 രൂ​പ വീ​ത​വും സ​ബ്സി​ഡി ന​ല്‍കും. 

സ​മ്പ​ര്‍ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം കോ​ണ്ടാ​ക്റ്റ്​ ട്രെ​യി​സി​ങ്ങി​നാ​യി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


 

Show Full Article
TAGS:covid kerala Action Plan covid 19 corona virus 
News Summary - Action Plan For Avoiding Super Spread -Kerala news
Next Story