Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരംകൊള്ള: ഫോറസ്​റ്റ്​...

മരംകൊള്ള: ഫോറസ്​റ്റ്​ സ്റ്റേഷനുകൾ പുനസ്ഥാപിക്കാൻ വനംമേധാവിക്ക് മന്ത്രിയുടെ നിർ​േദശം

text_fields
bookmark_border
Action officials involved in tree-felling: Minister
cancel

തൃശൂർ/വടക്കാഞ്ചേരി: തൃശൂർ ജില്ലയിൽ നിർത്തലാക്കിയ ഫോറസ്​റ്റ്​ സ്​​റ്റേഷനുകൾ പുനസ്ഥാപിച്ച് ഉത്തരവിറക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ വനംമേധാവിക്ക് നിർദേശം നൽകി. സ്​റ്റേഷനുകൾ ഇല്ലാതാക്കിയത് മരംകൊള്ളയുൾപ്പെടെയുള്ള വിവാദങ്ങൾക്ക്​ കാരണമായെന്ന് വനം മഹോത്സവ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ കേരള ഫോറസ്​റ്റ്​ സ്​റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചതോടെയാണിത്​.


കൂറ്റൻ മരങ്ങൾ സംരക്ഷിക്കപ്പെടുന്ന നോൺ റിവർട്ടബിൾ ഫോറസ്​റ്റ്​ ഏരിയ അടങ്ങുന്നതാണ് നിർത്തലാക്കപ്പെട്ട സ്​റ്റേഷൻ പരിധികൾ. വൻതുക ചെലവഴിച്ച് ഈ മേഖലയിൽ നടത്തിയ നിർമാണപ്രവൃത്തികൾ പാഴാകുകയാണെന്നറിയിച്ച ഭാരവാഹികൾ വിശദമായ റിപ്പോർട്ടും മന്ത്രിക്ക് കൈമാറി. മച്ചാട് റേഞ്ചിലെ അകമല, വടക്കാഞ്ചേരിയിലെ പൂങ്ങോട്, പട്ടിക്കാ​ട്ടെ പൊങ്ങണംകാട്, വാണിയമ്പാറ സ്​റ്റേഷനുകളാണ് പീച്ചി ഡിവിഷനിലേക്ക് ലയിപ്പിച്ചത്.

വിജ്ഞാപനത്തിലൂടെ വേണം പുനഃസ്ഥാപിക്കാനെന്നതിനാൽ ഇതിനുള്ള നടപടികൾ സ്വീകരിക്കാനാണ്​ മന്ത്രിയുടെ നിർദേശം. അസോ. നേതാക്കളായ വിജി പി. വർഗീസ്, മുജീബ്, ഗീവർ, സാജു, വിനയൻ എന്നിവരാണ് മന്ത്രിയെ കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK SaseendranMuttil Maram MuriMuttil tree felling
Next Story