Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹം :കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

text_fields
bookmark_border
നാളെ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം
രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹം :കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
cancel

തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമസമരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാറിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.

അകാരണമായി കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നത് പ്രകടമായ വസ്തുതയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശത്തെ കശാപ്പ് ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമീഷനിലെ തന്നെ ഭൂരിപക്ഷ അംഗങ്ങളുടെ ന്യായമായ തീരുമാനങ്ങളെ അവഗണിച്ചുകൊണ്ടാണ് നിരവധി പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന ആരോപണം ഗൗരവമുള്ളതാണ്. സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്ന തെറ്റായ വാദം പോലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഭാഗത്തുനിന്ന് ഉയർന്നത് തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മാറ്റേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണ്. വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിനും മണിക്കൂറുകൾ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ലോക്സഭാ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും എം.പിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാഹുലിനെയും എം.പിമാരെയും ബലമായി കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ആകാശവാണി ഭവൻ ഒഴിപ്പിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു രാഹുലും നേതാക്കളും. എന്നാൽ, ഈമാസം 15ന് കാണാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. നാളെത്തന്നെ കാണണമെന്ന ആവശ്യത്തിൽ രാഹുൽ ഉറച്ചുനിന്നതോടെയാണ് പൊലീസ് വൻ സന്നാഹവുമായെത്തി എം.പിമാരെയും പിന്നാലെ രാത്രി എട്ടോടെ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തത്. രാഹുലിന് വലയം തീർത്ത എം.പിമാരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്.

ഇൻഡ്യ മുന്നണി പാർലമെന്‍റ് സ്ട്രീറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് അസാധാരണ സംഭവങ്ങൾക്ക് വേദിയായത്. മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയും ഇൻഡ്യ മുന്നണിയിലെ എം.പിമാരും ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള പൊലീസ് ശ്രമം പലതവണ എം.പിമാർ പ്രതിരോധിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിൽനിന്ന് ജനൽ വഴി പുറത്തിറങ്ങാനുള്ള രാഹുലിന്‍റെ ശ്രമം ഫലം കണ്ടില്ല. നോർത്ത് ഡൽഹിയിലെ കിങ്സ് വേ ക്യാമ്പിലേക്കാണ് നേതാക്കളെ കൊണ്ടുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Action of arresting Rahul and Priyanka is condemnable: KPCC President Sunny Joseph
Next Story