Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതഭാരവുമായി പാഞ്ഞ ലോറികൾക്കെതിരെ നടപടി ; മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 6.04 ല​ക്ഷം പി​ഴ

text_fields
bookmark_border
അമിതഭാരവുമായി പാഞ്ഞ ലോറികൾക്കെതിരെ നടപടി ; മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 6.04 ല​ക്ഷം പി​ഴ
cancel

കൊ​ച്ചി: അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ ച​ര​ക്ക് ക​യ​റ്റി സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ എ​റ​ണാ​കു​ളം റീ​ജ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫി​സ​റു​ടെ (എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ​വി​രു​ദ്ധ​മാ​യി സ​ർ​വി​സ് ന​ട​ത്തി​യ 20 വാ​ഹ​ന​ങ്ങ​ൾ​ക്ക് ചെ​ല്ലാ​ൻ ന​ൽ​കു​ക​യും 6,04,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

ആ​ർ.​ടി.​ഒ ബി​ജു ഐ​സ​ക്കി​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ല് പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന. ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ-​ച​ര​ക്കു​നീ​ക്ക കേ​ന്ദ്ര​ങ്ങ​ളാ​യ മൂ​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം, പെ​രു​മ്പാ​വൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ധി​ക​ഭാ​രം ക​യ​റ്റി​യ​തും മ​റ്റ് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വാ​ഹ​നം നി​കു​തി അ​ട​യ്ക്കാ​തെ ഓ​ടി​ക്ക​ൽ, സാ​ധു​വാ​യ പെ​ർ​മി​റ്റ് ഇ​ല്ലാ​തി​രി​ക്ക​ൽ, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ വാ​ഹ​നം ഓ​ടി​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തു. നി​രോ​ധി​ച്ച എ​യ​ർ ഹോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി​യി​ൽ വ​രു​ത്തി​യ അ​ന​ധി​കൃ​ത മാ​റ്റ​ങ്ങ​ൾ, വാ​ഹ​ന​ത്തി​ന്റെ പി​ൻ​ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാ​യ ത​ള്ളി​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ൽ ലോ​ഡ് ക​യ​റ്റ​ൽ, പ​ര​സ്യ ഫീ​സ് അ​ട​യ്ക്കാ​തെ ട്രാ​ൻ​സ്‌​പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളി​ൽ പ​ര​സ്യം പ​തി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കും പി​ഴ ചു​മ​ത്തി.

അ​മി​ത ഭാ​രം ക​യ​റ്റു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ബ്രേ​ക്കി​ങ് സം​വി​ധാ​നം ത​ക​രാ​റി​ലാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യു​മ്പോ​ൾ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യും. വ​ള​വു​ക​ളു​ള്ള റോ​ഡു​ക​ളി​ലും ക​യ​റ്റ​ങ്ങ​ളി​ലും വാ​ഹ​ന​ത്തി​ന്റെ സ്റ്റി​യ​റി​ങ് ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് വാ​ഹ​നം പി​ന്നി​ലേ​ക്ക് ഇ​റ​ങ്ങാ​നും മ​റി​യാ​നും അ​മി​ത​ഭാ​രം കാ​ര​ണ​മാ​കു​മെ​ന്നും ആ​ർ.​ടി.​ഒ അ​റി​യി​ച്ചു. മു​വാ​റ്റു​പു​ഴ​യി​ൽ പേ​ഴ​ക്കാ​പ്പി​ള്ളി മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും മ​ത്സ്യം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​ർ​ന്നു. എം.​സി റോ​ഡി​ലെ പൊ​തു​ഗ​താ​ഗ​ത്തി​നും റോ​ഡ് സു​ര​ക്ഷ​ക്കും പ​രി​ഗ​ണ​ന ന​ൽ​കി വേ​ണം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​തും മ​ത്സ്യ വി​പ​ണ​ന ന​ട​ത്തേ​ണ്ട​തു​മെ​ന്ന് ആ​ർ.​ടി.​ഒ നി​ർ​ദേ​ശി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കു​മെ​തി​രെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ർ.​ടി.​ഒ (എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ്) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Action Against Overloaded Trucks
Next Story