ഈസ്റ്റ് ഹിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം : കോഴിക്കോട് പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഈസ്റ്റ് ഹിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പട്ടികജാതി-വർഗ വകുപ്പിന്റെ ഉത്തരവ്. പ്രീ-മെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ സർക്കാർ ഫണ്ടിൽ നടക്കുന്ന അഴിമതി സംബന്ധിച്ചുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശിപാർശചെയ്യ്തുരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാാൽ, പട്ടിജാതി ഡയറക്ടർ ഇത് അംഗീകരിച്ചില്ല.
ഭക്ഷണമില്ലായ്മ, നല്ലഭക്ഷണം നൽകാതിരിക്കുക, ചികിൽസ സൗകര്യങ്ങൾ നിഷേധിക്കൽ, പഠിക്കാനുള്ള സമയങ്ങളിൽ നിർബന്ധിതമായി ജോലി എടുപ്പിക്കുക, ജീവനക്കാരുടെ ഭീഷണി, സാധനങ്ങൾ അനധികൃതമായി കടത്തിക്കൊണ്ട് പോവുക എന്നിവ സംബന്ധിച്ച് വിദ്യാർഥിനികൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉന്നയിച്ചിട്ടുള്ള പരാതികൾ അന്നത്തെ റസിഡന്റ് ട്യൂട്ടർക്ക് എതിരെയുള്ള ആരോപണങ്ങൾ ആയിരുന്നുവെന്ന് ഡയറക്ടർ കത്ത് നൽകി. ഹോസ്റ്റലിലെ അന്തേവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ട്യൂട്ടറെ തൽസ്ഥാനത്ത് നിന്ന നീക്കം ചെയ്തിരുന്നുവെന്നും നിലവിലെ ജീവനക്കാർ കൃത്യമായിജോലി ചെയ്യുന്നുണ്ടെന്നായിരുന്നു ഡയറക്ടറുടെ റിപ്പോർട്ട്.
എന്നാൽ, വിദ്യാർഥിനികൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉന്നയിച്ചിട്ടുള്ള പരാതികൾ അന്നത്തെ റസിഡന്റ് ട്യൂട്ടർക്ക് എതിരെയുള്ള ആരോപണങ്ങളാണെന്ന രീതിയിലുള്ള പട്ടികജാതി ഡയറക്ടറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചില്ല. ഹോസ്റ്റൽ ഇൻചാർജുമായ മായയുടെ മറുപടി തൃപ്തികരമല്ല. മായയുടെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവാദിത്ത വീഴ്ച കണക്കിലെടുത്തു. 1960 ലെ സിവിൽ സർവീസ്ചട്ടപ്രകാരം ഇൻക്രിമെന്റ് ആറു മാസത്തേക്ക് തടഞ്ഞു അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്. അതുപോലെ അസിസ്റ്റന്റ് കുക്ക് ബിന്ദുഗോപാലൻ, പാർട്ട് ടൈം മെസ് ഗേൾ കമല കുന്നുമ്മൽ എന്നിവ മറുപടി തൃപ്തികരമല്ല. അതിനാൽ ഇവർക്ക് ശാസന നൽകുമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

