Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിപ്പ് ലംഘിച്ച...

വിപ്പ് ലംഘിച്ച എം.എല്‍.എമാര്‍ക്കെതിരെ നിയമനടപടി – കേരള കോണ്‍ഗ്രസ്​ (എം)

text_fields
bookmark_border
വിപ്പ് ലംഘിച്ച എം.എല്‍.എമാര്‍ക്കെതിരെ നിയമനടപടി – കേരള കോണ്‍ഗ്രസ്​ (എം)
cancel

കോ​ട്ട​യം: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ലും നി​ഷ്​​പ​ക്ഷ നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​കാ​ട്ടി ന​ൽ​കി​യ വി​പ്പ്​ ലം​ഘി​ച്ച പി.​ജെ. ജോ​സ​ഫ്, മോ​ൻ​സ്​ ജോ​സ​ഫ്​ എ​ന്നി​വ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ്​​പീ​ക്ക​റെ സ​മീ​പി​ക്കാ​ൻ കേ​ര​ള കോ​ണ്‍ഗ്ര​സ്(​എം) സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െൻറ വി​ധി ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ടും.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ വി​ധി കേ​ര​ള കോ​ണ്‍ഗ്ര​സ്​-​എം പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​കെ ആ​വേ​ശം പ​ക​രു​ന്ന​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​​ത്തി.

കേ​ര​ള കോ​ണ്‍ഗ്ര​സി​െൻറ രാ​ഷ്​​ട്രീ​യ അ​ന്ത്യം ആ​ഗ്ര​ഹി​ച്ച​വ​രെ ഇ​ത്​ നി​രാ​ശ​പ്പെ​ടു​ത്തും. തെ​റ്റു​തി​രു​ത്തി ഔ​ദ്യോ​ഗി​ക പാ​ര്‍ട്ടി​യു​ടെ ഭാ​ഗ​മാ​കാ​ത്ത​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ജി​ല്ല ക​മ്മി​റ്റി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കാ​നും സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

കേ​ര​ള കോ​ണ്‍ഗ്ര​സ്(​എം) ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം.​പി, റോ​ഷി അ​ഗ​സ്​​റ്റി​ന്‍ എം.​എ​ല്‍.​എ, ഡോ.​എ​ന്‍.​ജ​യ​രാ​ജ് എം.​എ​ല്‍.​എ, ജോ​സ​ഫ് എം. ​പു​തു​ശ്ശേ​രി, സ്​​റ്റീ​ഫ​ന്‍ ജോ​ര്‍ജ്, പി.​എം. മാ​ത്യു, എം.​എ​സ്. ജോ​സ്, ജോ​സ് ടോം, ​വി.​ടി. ജോ​സ​ഫ്, കെ.​ഐ. ആ​ൻ​റ​ണി, ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​ക്ക​ല്‍, ജോ​ബ് മൈ​ക്കി​ള്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, വി​ജി എം. ​തോ​മ​സ്, സ​ണ്ണി തെ​ക്കേ​ടം, സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, എ​ന്‍.​എം. രാ​ജു, നി​ര്‍മ​ല ജി​മ്മി, ജെ​ന്നി​ങ്​​സ് ജേ​ക്ക​ബ്, റെ​ജി കു​ന്നം​കോ​ട്, സാ​ജ​ന്‍ തൊ​ടു​ക, അ​ബേ​ഷ് അ​ലോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jos k maniKerala Congress (M)whip violation
Next Story