മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ബസിൽ സീറ്റ് നിഷേധിച്ച കണ്ടക്ടർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: ഓൺലൈനായി റിസർവ് ചെയ്ത യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും മോശമാ യി സംസാരിക്കുകയും ചെയ്ത കണ്ടക്ടർക്കെതിരെ കെ.എസ്.ആർ.ടി.സി അച്ചടക്കനടപടി സ്വീകരി ച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ ഉത്തര വിലാണ് നടപടി.
2019 മേയ് 18ന് രാത്രി 10ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റിലാണ് യാത്രക്കാരനായ പി. വിപിൻദീപ് സീറ്റ് റിസർവ് ചെയ്തത്. ബസിെൻറ മുൻഭാഗത്ത് ൈഡ്രവർ സീറ്റിെൻറ എതിർവശത്തുള്ള 51ാം നമ്പർ സീറ്റാണ് റിസർവ് ചെയ്തത്. രാത്രിയിൽ ഇൗ സീറ്റ് കണ്ടക്ടർ ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ടക്ടറുടെ ഉപയോഗത്തിനായി ബസിനു പിന്നിൽ 52ാം നമ്പർ സീറ്റാണ് ഓൺലൈനിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ബുക്ക് ചെയ്യാനാവത്ത വിധം േബ്ലാക്ക് ചെയ്തിട്ടുമുണ്ടായിരുന്നു.
എന്നാൽ ബസിൽ കയറിയ വിപിനോട് ബുക്ക് ചെയ്തത് ‘കണ്ടക്ടർ സീറ്റാ’ണെന്ന് പറഞ്ഞ് സീറ്റ് നിഷേധിച്ചു. തുടർന്ന് മറ്റൊരു സീറ്റ് അനുവദിച്ചു.
യാത്രക്കാരന് മനോവ്യഥ ഉണ്ടാക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
കമീഷൻ ഉത്തരവിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ദിവസവേതനക്കാരനായ കണ്ടക്ടർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതായി കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
