Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹക്കീം​ ഫൈസിക്കെതിരായ...

ഹക്കീം​ ഫൈസിക്കെതിരായ നടപടി: വിശദീകരണ യോഗം വിളിച്ച്​ സമസ്ത

text_fields
bookmark_border
Hakeem Faizy Adrisseri
cancel

കോഴിക്കോട്​: കോഓഡിനേഷൻ ഓഫ്​ ഇസ്​ലാമിക്​ കോളജസ്​ ജനറൽ​ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ സമസ്ത യോഗം വിളിച്ചു. ചേളാരിയിലെ ആസ്ഥാനത്ത് ശനിയാഴ്ചയാണ് യോഗം. സമസ്തയുടെയും പോഷക സംഘടനകളുടെയും കൗൺസിലർമാരാണ് പങ്കെടുക്കുക. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യോഗമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

അതിനിടെ, അബ്ദുൽ ഹക്കീം ഫൈസിക്കെതിരായ തുടർനടപടി കൂടിയാലോചിച്ച ശേഷമേ ഉണ്ടാവൂ എന്ന് സമസ്ത അധ്യക്ഷൻ അറിയിച്ചതായി മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഫോണിലൂടെ സമസ്ത നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaHakeem Faizy Adrisseri
News Summary - Action against Hakeem Faizi: Samasta called an explanatory meeting
Next Story