Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏകീകൃത കുർബാന:...

ഏകീകൃത കുർബാന: വത്തിക്കാൻ നിർദേശം തള്ളിയ നാല്​ വൈദികർക്കെതിരെ നടപടി

text_fields
bookmark_border
ഏകീകൃത കുർബാന: വത്തിക്കാൻ നിർദേശം തള്ളിയ നാല്​ വൈദികർക്കെതിരെ നടപടി
cancel

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ പള്ളികളിൽ വത്തിക്കാന്‍റെ നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കാത്ത നാല്​ വൈദികർക്കെതിരെ നടപടി. ജനാഭിമുഖ കുർബാന തുടരണമെന്ന നിലപാടെടുത്ത വൈദികരെയാണ്​ സിറോ മലബാർ സഭ സ്ഥലംമാറ്റിയത്​. സ്ഥലം നിശ്ചയിച്ചു നൽകാതെയാണ്​ മാറ്റം.

അതിനിടെ, ഇതി​ൽ പ്രതിഷേധിച്ച്​ സഭ ആസ്ഥാനത്ത്​ സത്യഗ്രഹം ആരംഭിച്ച ഫാ. ഡോ. കുര്യാക്കോസ്​ മുണ്ടാടന്‍, ഫാ. സെബാസ്റ്റ്യൻ തളിയന്‍ എന്നിവരെ അതിരൂപത അധികൃതരുടെ പരാതിയിൽ പൊലീസ്​ അറസ്റ്റു ചെയ്ത്​ നീക്കി.

ഏകീകൃത കുർബാന അർപ്പണം അതിരൂപതയി​ലെ പള്ളികളിൽ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും കാനോൻ നിയമപ്രകാരം വത്തിക്കാൻ പ്രതിനിധി ആർച്​ ബിഷപ്​ സിറിൽ വാസിൽ 12 വൈദികർക്ക്​ നോട്ടീസ്​ നൽകിയതിന്​ പിന്നാലെയാണ്​ നടപടി.

കുർബാന വിവാദത്തിൽ മധ്യസ്ഥ ചർച്ചക്കെത്തിയ വത്തിക്കാൻ പ്രതിനിധിയെ തടയുകയും പ്രകോപന മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിശ്വാസികളുടെ നടപടി നീതീകരിക്കാനാകാത്തതാണെന്ന കർദിനാൾ ആലഞ്ചേരിയുടെ മുന്നറിയിപ്പിന്​ പിന്നാലെയാണ്​ വൈദികരെ സ്ഥലംമാറ്റിയത്​. കൊച്ചിയിൽ നടക്കുന്ന സിനഡ്​ സമ്മേളനത്തിന്‍റെ തീരുമാന പ്രകാരമാണ് ഇതെന്നാണ്​ വിവരം. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ​ ഒരുങ്ങുകയാണ്​ വൈദിക സമിതിയും അൽമായരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uniform mass
News Summary - Action against four priests who rejected the Vatican proposal in uniform mass
Next Story