Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ വി.സി. അബ്​ദുൽ...

മുൻ വി.സി. അബ്​ദുൽ സലാമിനെതിരെ നടപടിക്ക്​ നിയമോപദേശം തേടും

text_fields
bookmark_border
മുൻ വി.സി. അബ്​ദുൽ സലാമിനെതിരെ നടപടിക്ക്​ നിയമോപദേശം തേടും
cancel

കോഴിക്കോട്​: ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന്​ മുൻ വൈസ്​ ചാൻസലർ ഡോ. എം. അബ്​ദുൽ സലാമിനെതിരെ നടപടിക്ക്​ നിയമോപദേശം തേടാനൊരുങ്ങി കാലിക്കറ്റ്​ സർവകലാശാല. സലാമിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട്​ നിയമോപദേശം തേടാൻ തിങ്കളാഴ്​ച ചേർന്ന സിൻഡി​ക്കേറ്റ്​ യോഗം തീരുമാനിച്ചു. 2011 മുതൽ 15 വരെ സലാം വി.സിയായിരുന്ന സമയത്തെ ചില ക്രമക്കേടുകളിലാണ്​ സിൻഡിക്കേറ്റ്​ നിയമോപദേശം തേടുക.

സിൻഡിക്കേറ്റി​​െൻറ അനുമതിയില്ലാതെ സ്വകാര്യ ആർകിടെക്​ച്ചറൽ കൺസൾട്ടൻസിയെ നിയോഗിച്ചതിൽ ക്രമക്കേടുള്ളതായി സംസ്​ഥാന ധനകാര്യ പരിശോധന വിഭാഗത്തി​​െൻറ അ​േന്വഷണ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടിക്കൊരുങ്ങുന്നത്​.

കാസ്​ ലാബ്​ എന്നപേരിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനാണ്​ കൺസൾട്ടൻസിയെ നിയോഗിച്ചത്​. ടെൻഡർ ക്ഷണിക്കാതെ 39 ലക്ഷം ചെലവഴിച്ച്​ മണ്ണുമാന്തലടക്കമുള്ള ജോലികൾ അന്ന്​ തുടങ്ങിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച്​ വകുപ്പുതലത്തിൽ കർശന അച്ചടക്ക നടപടി വേണമെന്ന്​ ധനകാര്യ പരിശോധന വിഭാഗം നിർദേശിച്ചിരുന്നു. സർവകലാശാല ജീവനക്കാരുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.

ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ കണ്ടെടുക്കാനുമുള്ള ഓ​ട്ടോമേറ്റഡ്​ സ്​റ്റോറേജ്​ ആൻഡ്​ റിട്രീവൽ സിസ്​റ്റവുമായി മുന്നോട്ടു​ പോകാനും സിൻഡിക്കേറ്റ്​ യോഗത്തിൽ തീരുമാനമായി. ഇവ സ്​ഥാപിക്കാൻ വൻതുക ചെലവാകുമെന്നും കൈകാര്യചെലവ്​ കൂടുതലാണെന്നും സർവകലാശാല ധനകാര്യ വിഭാഗം റിപ്പോർട്ട്​ നൽകിയിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനിടയാക്കുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു. 116 അധ്യാപക തസ്​തികകളിലേക്ക്​ അപേക്ഷയുടെ വിജ്​ഞാപനമിറക്കാനും തീരുമാനിച്ചു.

കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിൽ ബോട്ടണി വിഷയത്തിലും വാഴക്കാട് ദാറുൽ ഉലൂം കോളജിലും വളവന്നൂർ അൻസാർ അറബിക് കോളജിലും അറബിയിലും ഗവേഷണകേന്ദ്രങ്ങൾ ആയി അംഗീകരിച്ചു. ഫാറൂഖ് കോളജ് (ഇക്കണോമിക്സ്), പാലക്കാട് മേഴ്സി കോളജ് (ഫിസിക്സ്), സുൽത്താൻ ബത്തേരി സ​െൻറ്​ മേരീസ് കോളജ് (പൊളിറ്റിക്കൽ സയൻസ്) എന്നിവയും ഗവേഷണകേന്ദ്രങ്ങളായി അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsm abdul salam
News Summary - action against former vice chancellor syndicate seeks legal advice
Next Story