താമരശ്ശേരി താലൂക്കാഫീസിലെ മുൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി: അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്
text_fieldsതിരുവനന്തപുരം: താമരശ്ശേരി താലൂക്കാഫീസിലെ മുൻ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്. തഹസിൽദാർമാരായിരുന്ന കെ. സുബ്രഹ്മണ്യൻ. സി. മുഹമ്മദ് റഫീഖ് എന്നിവർക്കെതിരെയാണ് അന്വേഷണം. ഔപചാരിക അന്വേഷണ ഉദ്യോഗസ്ഥനായി നിലവിൽ കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) പി.എൻ.പുരുഷോത്തമനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കണം.
കോഴിക്കോട് ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡ് 2018 നവംബറിൽ കോഴിക്കോട് താമരശ്ശേരി താലൂക്കാഫീസിൽ നടത്തിയ ആക്സമിക പരിശോധനയിൽ തഹസിദാർമാർ അധികാരദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. അനധികൃത ധാതു കടത്തു വാഹനങ്ങൾ വിട്ടുനൽകിയതായും വ്യക്തമായി. 2002 ലെകേരള നദീതീര സംരക്ഷണവ മണൽ വാരൽ നിയന്ത്രണവും ചട്ടങ്ങളിലെ വ്യവസ്‌ഥകൾ പാലിക്കാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഈടാക്കി വാഹനങ്ങൾ വിട്ടു നൽകിയത് മൂലം സർക്കാരിന് ഭീമമായ റവന്യ നഷ്ടം വരുത്തിയതായും കണ്ടെത്തിയിരുന്നു.
ഈ ക്രമക്കേടുകൾക്കു ഉത്തരവാദികളായ താമരശ്ശേരി തഹസിൽദാർമാരായിരുന്ന കെ.സുബ്രമണ്യൻ, മുഹമ്മദ് സഫീഖ് എന്നിവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അനധികൃത ധാതുക്കടത്തു വാഹനങ്ങൾ വിട്ടുനൽകിയതുമൂലം സർക്കാരിനുണ്ടായ റവന്യൂ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കേണ്ടതാണെന്നും ധനകാര്യ വിഭാഗം ശിപാർശ നിൽകിയിരുന്നു.
ആരോപണ വിധേയനായ സി. മുഹമ്മദ് റഫീഖ് സേവനത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിനെതിരെ 1960 ലെ കേരള സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരവും കെ. സുബ്രമണ്യൻ 2017 മായ് 31ന് സേവനത്തിൽ നിന്നും വിരമിച്ചതിനാൽ ഇദ്ദേഹത്തിനെതിരെ കേരള സർവീസ് ചട്ടങ്ങൾ പ്രകാരവും അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. അത് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
നോട്ടീസിന് ആരോപണ വിധേയർ നൽകിയ മറുപടി തൃപതികരമല്ലെന്ന് വിലയിരുത്തി. തുടർന്ന് ഈ വിഷയത്തിൽ ചട്ടപ്രകാരമുള്ള ഔപചാരിക അന്വേഷണം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

