Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് മന്ത്രി

text_fields
bookmark_border
M. Liju
cancel
camera_alt

എക്സൈസ് മന്ത്രി എം. ലിജു

കൊച്ചി: നെടുമ്പാശ്ശേരി കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ യുവാവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. കാർ ഓടിച്ചിരുന്ന 19കാരൻ അപകടത്തിന് മുമ്പ് വിവിധ ബാറുകളിൽനിന്ന് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി കർശന നിർദേശം നൽകിയത്.

23 വയസ്സാണ് ബാറിൽനിന്ന് മദ്യം കഴിക്കാൻ നിയമപരമായ പ്രായം. എന്നാൽ 19 വയസ് മാത്രമാണ് പ്രതിയുടെ പ്രായം. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ഇത്തരം പ്രവണതകൾ ഒഴിവാക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 19കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നാണ് എക്സൈസ് കമീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

നെടുമ്പാശ്ശേരി അത്താണിക്കു സമീപമാണ് മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികളും യുവാവും മരിച്ചത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21), വയനാട് കൽപറ്റ മടക്കിമല സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ എം.ആർ. പ്രദീപ് കുമാറിൻ്റെ മകൾ ഗോപിക (21) എന്നിവരാണ് മരിച്ചത്.

സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ട ബിരുദധാരികളായ മൂവരും പഠനത്തോടൊപ്പം കാക്കനാട് തൃക്കാക്കരയിലെ സുക്കോയോ സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. മൂവരും രാത്രി 11ന് ജോലി കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച ശേഷം അത്താണി ഭാഗത്തേക്ക് ഒരേ സ്കൂട്ടറിൽ മടങ്ങുമ്പോൾ പിന്നിൽ അമിത വേഗതയിൽ വന്ന ആഡംബര കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികരായ ഇവർ റോഡിന്റെ ഇരുവശത്തേക്കുമായി തെറിച്ച് തലയടിച്ചു വീണു. തൽക്ഷണം മരണം സംഭവിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumbassery Accident: Excise Minister Orders Action Against Bars Serving Alcohol to Minor
Next Story