ദാസ്യപ്പണി: എ.ഡി.ജി.പിയുടെ പണി പോയി; മർദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മകൾ മർദിച്ച സംഭവത്തിൽ എ.ഡി.ജി.പി സുദേഷ് കുമാറിനെ ബാറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. പകരം നിയമനം നൽകേെണ്ടന്ന് മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്ന് നിർേദശിച്ചതായാണ് വിവരം. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന് ബറ്റാലിയെൻറ അധിക ചുമതല നല്‍കി. സുദേഷ് കുമാറിനെ സേനക്ക് പുറത്ത് നിയമനം നൽകിയേക്കും.
അതേസമയം, സുദേഷ് കുമാറിെൻറ മകള്‍ പൊലീസ് ഡ്രൈവറെ മർദിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിെൻറ മേൽനോട്ടത്തിലാകും അന്വേഷണം. സംഭവത്തില്‍ പൊലീസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. മർദനമേറ്റ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റത് സ്‌കാനിങ്ങിൽ വ്യക്തമായി. ഗവാസ്കറിെൻറ പരാതിയും മകളുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
എ.ഡി.ജി.പി സുദേഷ് കുമാറും കുടുംബവും പൊലീസുകാരോട് മോശമായാണ് പെരുമാറുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. 12 ജീവനക്കാരെ എ.ഡി.ജി.പിയുെട വീട്ടിൽ നിന്ന് പല സന്ദർഭങ്ങളിലായി പല കാരണം പറഞ്ഞ് മടക്കിയയച്ചതായി റിപ്പോർട്ടിലുണ്ട്. ഇത് എ.ഡി.ജി.പിയുടെ സ്ഥാനചലനത്തിന് കാരണമായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മകൾ സ്‌നിക്ത പൊലീസ് ഡ്രൈവർ ഗവാസ്കറിനെ നിരത്തിൽെവച്ച് മർദിച്ചത്. ആക്രമണത്തിൽ കഴുത്തിലും തോളിലും പരിക്കേറ്റ ഡ്രൈവർ സ്നിക്തക്കെതിരെ മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതി പിൻവലിപ്പിക്കാനുള്ള ശ്രമം നടെന്നങ്കിലും പൊലീസുകാരൻ വഴങ്ങാഞ്ഞതോടെ എ.ഡി.ജി.പി കുരുക്കിലായി. ഗവാസ്കറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് എ.ഡി.ജി.പിയുടെ മകൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഗവാസ്കർക്കെതിരെ പരാതിയും കൊടുത്തു. എന്നാൽ, പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ആ നീക്കം വിജയിച്ചില്ല. പൊലീസുകാരനെ മർദിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിൽ സേനക്കുള്ളിലും പൊതുസമൂഹത്തിലും പ്രതിഷേധം ഉയർന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസുകാർ ദാസ്യപ്പണി ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു.
ഉദ്യോഗസ്ഥര്‍ കേരളത്തിെൻറ തനിമ മനസ്സിലാക്കി പെരുമാറണം -മുഖ്യമന്ത്രി
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ കേരളത്തിെൻറ തനിമ മനസ്സിലാക്കി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അതീവഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നത്. എത്ര ഉന്നതനായാലും കര്‍ശനനടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസ് ഡ്രൈവര്‍ ഗവാസ്കറോട് ആശുപത്രി വിട്ടശേഷം തന്നെ വന്നുകാണാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടുജോലികള്‍ ചെയ്യുന്ന പൊലീസുകാരുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ച് കൃതൃമായ വിവരം കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി അറിയിച്ച പൊലീസ് അസോസിയേഷന്‍ നേതാക്കളോട് ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ദാസ്യപ്പണി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ വിവരം കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസ് നിർദേശിച്ചത്. മർദനമേറ്റ പൊലീസ് ൈഡ്രവർ ഗവാസ്കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി ഗവാസ്കറുടെ ഭാര്യ പറഞ്ഞു.
തെൻറ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇത്രകാലവും മാനസികപീഡനമായിരുെന്നങ്കില് ഇപ്പോള്‍ ശാരീരിക പീഡനവും തുടങ്ങിയെന്നും പരിക്കേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറുടെ ഭാര്യ രേഷ്മ പറഞ്ഞു. ഭര്‍ത്താവിനെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്ന് രേഷ്മ മുഖ്യമന്ത്രിയെ നേരില്‍കണ്ട് അപേക്ഷിച്ചു. ഇതിനോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
