Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് 29 കടകൾക്കെതിരെ നടപടി; 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടികൂടി നശിപ്പിച്ചു

text_fields
bookmark_border
എട്ട് ദിവസങ്ങളിലായി സംസ്ഥാനത്താകെ നടത്തിയത് 1930 പരിശോധനകൾ
ഇന്ന് 29 കടകൾക്കെതിരെ നടപടി; 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടികൂടി നശിപ്പിച്ചു
cancel
camera_alt

Representational Image 

Listen to this Article

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായി തിങ്കളാഴ്ച 226 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ഈ മാസം രണ്ട് മുതൽ ഇന്നുവരെ എട്ട് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 181 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4073 പരിശോധനകളിൽ 2121 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌കരിച്ച ഓപറേഷൻ ജാഗറിയുടെ ഭാഗമായി 507 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 136 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - action against 29 hotels today says health minister
Next Story