പി.കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിച്ച 17 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി
text_fieldsതളിപ്പറമ്പ്: സി.പി.എം ജില്ല കമ്മിറ്റിയംഗവും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി.കെ. ശ്യാമളയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച 17 സി.പി.എം നേതാക്കള്‍ക്കെതിരെ പാർട്ടി നടപടിയെടുത്തു. എ.എൻ. ഷംസീർ എം.എൽ.എ ചെയർമാനും ജില്ല കമ്മിറ്റിയംഗങ്ങളായ എന്‍. ചന്ദ്രന്, ടി.ഐ. മധുസൂദനന് എം.എല്‍.എ എന്നിവര്‍ അംഗങ്ങളുമായ കമീഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. രണ്ടുപേര്‍ക്ക് സസ്പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് തീരുമാനിച്ചത്. ജില്ല കമ്മിറ്റി അംഗീകരിച്ച നടപടി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും അംഗീകരിച്ചതോടെ ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ആന്തൂര്‍ നഗരസഭയിലെ കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. തളിപ്പറമ്പ്, കുറ്റ്യേരി, ആന്തൂര്‍, മൊറാഴ, ബക്കളം, കോടല്ലൂര്‍ ലോക്കല്‍ അതിര്ത്തിയില്പെട്ടവര്ക്കെതിരെയാണ് നടപടി.
പി.കെ. ശ്യാമള ആന്തൂർ നഗരസഭ അധ്യക്ഷയായിരിക്കെയാണ് പാർഥാസ് കണ്വെന്ഷന് സെൻറര്‍ ഉടമയും വ്യവസായിയുമായ സാജന് ആത്മഹത്യ ചെയ്തത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കൺവെൻഷൻ സെൻററിന് ആന്തൂർ നഗരസഭ അനുമതി നൽകാത്തതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് സാജൻ ആത്മഹത്യ ചെയ്തെതന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 2019 ജൂൺ 18നായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്. വിഷയത്തിൽ ശ്യാമളക്ക് പാർട്ടിക്കകത്ത് നി
ന്നുതന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ വിഷയത്തിൽ സി.പി.എമ്മിെൻറ ആന്തൂര്‍ മേഖലയിലെ പ്രാദേശിക നേതാവ് ശ്യാമളക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഈ പോസ്റ്റിന് ലൈക്ക് അടിച്ചവര്‍ക്കും കമൻറ് ഇട്ടവര്‍ക്കുമെതിരെ ശ്യാമള തെളിവ് സഹിതം പിന്നീട് ജില്ല കമ്മിറ്റിക്ക് പരാതി നല്കി.
`ഇതേത്തുടർന്ന് നിയോഗിച്ച കമീഷന് വിശദമായ തെളിവെടുപ്പും മൊഴിയെടുപ്പും നടത്തിയതിനുശേഷമാണ് ജില്ല കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അതിനിടയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും വന്നതിനാല്‍ നടപടി റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്, എം.വി. ഗോവിന്ദന് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല കമ്മിറ്റി, കമീഷന് റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

