Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ.എ വിരുദ്ധ സമരത്തിന്റെ പേരിൽ വീണ്ടും നടപടി; വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് ഭാരവാഹികൾക്ക് സമൻസ്

text_fields
bookmark_border
സി.എ.എ വിരുദ്ധ സമരത്തിന്റെ പേരിൽ വീണ്ടും നടപടി; വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് ഭാരവാഹികൾക്ക് സമൻസ്
cancel

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി(സി.എ.എ) വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ നടപടി സ്വീകരിക്കില്ലെന്ന് സർക്കാർ വാക്ക് വീണ്ടും പാഴായി. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കോടതിയിൽ ഹാജരാകാൻ വട്ടിയൂര്‍ക്കാവ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് പൊലീസ് സമൻസ് നൽകി.

കെ. മുരളീധരന്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിന്റെ പേരിലാണ് ജമാഅത്ത് ഭാരവാഹികളായ അഞ്ചു പേരോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടത്. അന്നത്തെ മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയംഗം എന്നിവര്‍ക്കാണ് സമന്‍സ് ലഭിച്ചത്.

2020 ജനുവരി 19നായിരുന്നു വട്ടിയൂര്‍കാവ് ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുനിരത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ ജാഥയോ പ്രകടനമോ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു, അന്യായമായി സംഘം ചേര്‍ന്നു, കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Action again in the name of anti-CAA strike; Summons to Vatiyoorkau Muslim Jamaat office bearers
Next Story