കാക്കി മാമനെ മതി മേഘ്നക്ക്
text_fieldsകൊച്ചി: കാക്കിയും ലാത്തിയും കണ്ട് പേടിക്കുന്ന കുഞ്ഞുങ്ങളുെട കാലമൊക്കെ മാറി ! വെള്ളംകയ റിയ വീട്ടിൽനിന്ന് അമ്മയോടൊപ്പം എറണാകുളം പാതാളം ഗവ. എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക ്യാമ്പിലെത്തിയതാണ് കുഞ്ഞു മേഘ്ന. ഇതിനിടെ അവിെടയെത്തിയ പൊലീസ് മാമനെ കണ്ടപ്പോൾ പിന്ന െ മേഘ്നക്ക് അമ്മയെ വേണ്ട.
സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി എത്തിയ എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ കൈകളിലേക്കാണ്, തമിഴ് ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മേഘ്ന ചാടിയത്.
നിറഞ്ഞ ചിരിയോടെ ലാൽജി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. ‘എെൻറ കൈയിൽ കുഞ്ഞുങ്ങൾ വന്നാൽ പിന്നെ തിരികെ പോകില്ല, അറിയണമെങ്കിൽ ഒന്ന് വിളിച്ചുനോക്കൂ...’ എന്നായി അദ്ദേഹം. അമ്മ സരത്തു വിളിച്ചുനോക്കിയെങ്കിലും മേഘ്ന ഭാവമാറ്റമില്ലാതെ ഒന്നുകൂടെ ലാൽജിയുടെ തോളിലേക്ക് ചാഞ്ഞു. ചുറ്റും കൂടിനിന്ന മറ്റുപൊലീസുകാർക്കും നാട്ടുകാർക്കും കൗതുകമുണർത്തുന്നതായിരുന്നു കാഴ്ച.
പിന്നെ അദ്ദേഹത്തിെൻറ കൈകളിരുന്ന് ക്യാമ്പ് ചുറ്റിക്കാണൽ. അതും കഴിഞ്ഞ് മടങ്ങാൻ വാഹനത്തിൽ കയറിയപ്പോഴും തിരികെ പോകാതെ മടിയിൽ സ്ഥാനം പിടിച്ചു. ഒടുവിൽ സരത്തുവെത്തി ബലംപിടിച്ചുവാങ്ങുകയായിരുന്നു.
എറണാകുളം സെൻട്രൽ പൊലീസിെൻറ നേതൃത്വത്തിൽ ഏലൂർ പഞ്ചായത്തിലെ 110ഓളം കുടുംബങ്ങൾക്കാണ് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
