Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

text_fields
bookmark_border
തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം
cancel

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. 39കാരിയായ ശശികലക്ക് നേരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.

മംഗലപുരത്ത് ടെക്നോസിറ്റിക്ക് സമീപമാണ് ഇവരുടെ വീട്. വീടിന്‍റെ ജനൽചില്ലുകൾ തകർത്ത് യുവതിയുടെ മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവസമയത്ത് ശശികലയുടെ അമ്മയും 15കാരനായ മകനും ഒപ്പമുണ്ടായിരുന്നു. പ്രതിയെ പറ്റി സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - acid attack trivandrum
Next Story