ദലിത് വിഭാഗക്കാരനായ പൂജാരിക്ക് നേരെ ആസിഡ് ആക്രമണം
text_fieldsപട്ടാമ്പി/പെരിന്തൽമണ്ണ: നട തുറക്കാൻ ക്ഷേത്രത്തിലേക്ക് പോകവെ, ദലിത് വിഭാഗക്കാരനായ പൂജാരിക്ക് നേരെ ആസിഡ് ആക്രമണം. ഏലംകുളം പടുവൻമഠം സ്വദേശി കണ്ണെൻറ മകൻ ബിജു എന്ന ബിജുനാരായണശർമക്ക് (32) നേരെയാണ് അജ്ഞാതൻ ആസിഡ് ഒഴിച്ചത്. ബുധനാഴ്ച രാവിലെ ആറോടെ കൊപ്പത്തിനടുത്ത് വിളയൂരിലാണ് സംഭവം.
വിളയൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. കീഴ്ചുണ്ട് മുതൽ നെഞ്ചിലാകമാനം പൊള്ളലേറ്റ ബിജുവിനെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുൾകൈ ടീഷർട്ടും നീല ട്രാക്സ്യൂട്ടും ഷൂവും കൈയുറയും ധരിച്ചയാളാണ് ആസിഡ് ഒഴിച്ചതെന്ന് ബിജു പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് ആദ്യമായി താന്ത്രികപഠനത്തിൽ അംഗീകാരം ലഭിച്ച അബ്രാഹ്മണനാണ് ഇദ്ദേഹം. വിളയൂരിൽ ആദിമാർഗതന്ത്ര വിദ്യാപീഠം സ്ഥാപിച്ച് പൂജ, വാസ്തുവിദ്യ, ജ്യോതിഷം, യോഗ എന്നിവ പഠിപ്പിച്ച്വരികയായിരുന്നു. ദലിത് വിഭാഗക്കാരൻ ക്ഷേത്രപൂജ ചെയ്യുന്നതിൽ പ്രകോപിതരായാണ് അക്രമമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
