Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബപ്രശ്‌നം; ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചു

text_fields
bookmark_border
stop-crime-130919.jpg
cancel

പാലക്കാട്​: കുടുംബപ്രശ്‌നത്തി​​െൻറ പേരില്‍ ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചതായി പരാതി. പാലക്കാട് വടക്കന്തറ ജൈനിമേട് നൂര്‍ജഹാന്‍സില്‍ ഷഹാബുദ്ദീ​​െൻറ ഭാര്യ റാബിനിഷ (36) പതിനേഴുകാരിയായ മകള്‍ എന്നിവർക്കാണ്​ പൊള്ളലേറ്റത്.

വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. റാബിനിഷയും മകളും ഒരു മുറിയിലും ഷിഹാബുദ്ദീനും ഇളയ കുട്ടിയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. സമീപത്ത്​ താമസിക്കുന്ന റാബിനിഷയുടെ ബന്ധുക്കള്‍ ബഹളം കേട്ട് എത്തുമ്പോഴേക്കും ഷിഹാബുദ്ദീന്‍ സ്ഥലം വിട്ടിരുന്നു. ഗുരുതര പൊള്ളലേറ്റ റാബിനിഷയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

കോയമ്പത്തൂര്‍ സ്വദേശിയായ ഷിഹാബുദ്ദീന്‍ (46) തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് വിവരം. സംഭവത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തിയ ടൗണ്‍ നോര്‍ത്ത് പൊലീസ് ഷിഹാബുദ്ദീനെതിരെ വധശ്രമത്തിന് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - acid attack in palakkad -kerala news
Next Story