Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ ആസിഡ് ഒഴിച്ച സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍

text_fields
bookmark_border
യുവതിയെ ആസിഡ് ഒഴിച്ച സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍
cancel

നേമം: ഭാര്യയെ ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചൊവ്വള്ളൂര്‍ പള്ളിവിള പുത്തന്‍വീട്ടില്‍ ബിജു (37) വിനെ പൊലീസ് റിമാൻഡ് ചെയ്തു. ബിജുവിന്റെ ഭാര്യ വട്ടിയൂര്‍ക്കാവ് മരുതംകുഴി ആറ്റുവരമ്പ് വീട്ടില്‍ എസ്. ലക്ഷ്മിക്കാണ് ആസിഡ് ആക്രമണത്തിൽ തലയിലും കൈകാലുകളിലും വയറ്റിലും പൊള്ളലേറ്റത്.

ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം നാലു വര്‍ഷമായി ലക്ഷ്മി ബിജുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ തമ്മില്‍ പിണങ്ങി ലക്ഷ്മി അവരുടെ വീട്ടിലായിരുന്നു താമസം. ലക്ഷ്മിയുടെ സാധനങ്ങളെടുത്തുകൊണ്ടുപോകാൻ പോകാന്‍ ബിജു ആവശ്യപ്പെട്ടതനുസരിച്ച് ചൊവ്വള്ളൂരിലെ വാടക വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ലക്ഷ്മി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Acid attack on young woman; Husband remanded
Next Story