Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.വൈ.എഫ്‌.ഐ...

ഡി.വൈ.എഫ്‌.ഐ നേതാവിനുനേരെ ആസിഡ്‌ ആക്രമണം; പിന്നിൽ കുടുംബ വഴക്ക്​

text_fields
bookmark_border
ഡി.വൈ.എഫ്‌.ഐ നേതാവിനുനേരെ ആസിഡ്‌ ആക്രമണം; പിന്നിൽ കുടുംബ വഴക്ക്​
cancel

കോതമംഗലം: കുടുംബങ്ങൾ തമ്മിലെ വഴക്കിനെത്തുടർന്ന്​ ഡി.വൈ.എഫ്‌.ഐ കോതമംഗലം ബ്ലോക്ക് പ്രസിഡൻറ്​ ജിയോ പയസിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം. വർഷങ്ങളായി നിലനിൽക്കുന്ന വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്.

ശനിയാഴ്ച രാത്രി ചേലാട് മിനിപ്പടിയിൽ അവിരാപ്പാട്ട് ജിയോ പയസിനും പിതാവിനും സംഘത്തിനും നേരെ കാരക്കൊമ്പിൽ പയസാണ്​ ആസിഡ് നിറച്ച മൺകുടം എറിഞ്ഞത്​. ആസിഡ് വീണ് പൊള്ളലേറ്റ ജിയോയെ എറണാകുളത്തെ ആശുപത്രിയിലും പിതാവിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആക്രമണത്തിനുശേഷം മടങ്ങിയ പയസി​െൻറ സ്കൂട്ടർ കത്തിനശിക്കുകയും ആക്രമണത്തിന് ഇരയാകുകയും ചെയ്തു. തലക്ക്​ ഗുരുതര പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIacid attack
Next Story