ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആസിഡ് ആക്രമണം
text_fieldsകോതമംഗലം: വീട്ടിലേക്ക് ബൈക്കില്‍ പോകവെ ഡി.വൈ.എഫ്.ഐ നേതാവിന് നേെര ആസിഡ് ആക്രമണം. ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം.
ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മറ്റിയംഗം കൂടിയാണ് ജിയോ. രാമല്ലൂരിലെ വീട്ടിലേക്ക് പോകുേമ്പാഴാണ് സംഭവമെന്ന് പരാതിയിൽ പറഞ്ഞു. ബൈക്ക് കൈകാട്ടി നിര്‍ത്തി ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവത്രെ.
പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ രാഷ്ട്രീയമാണോ എന്ന കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

