Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആസിഡ്​ ആ​ക്രമണത്തിൽ...

ആസിഡ്​ ആ​ക്രമണത്തിൽ ഭർത്താവ്​ കൊല്ലപ്പെട്ട ​കേസിൽ ഭാര്യ അറസ്​റ്റിൽ

text_fields
bookmark_border
ആസിഡ്​ ആ​ക്രമണത്തിൽ ഭർത്താവ്​ കൊല്ലപ്പെട്ട ​കേസിൽ ഭാര്യ അറസ്​റ്റിൽ
cancel

മലപ്പുറം: ഭർത്താവ്​ ആസിഡ്​ ആ​ക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ ഭാര്യയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഉമ്മത്തൂർ സ്വദേശിയും മലപ്പുറം മലബാർ ലൈറ്റ്​ ആൻഡ്​​ സൗണ്ട്​സ്​ ഉടമയുമായ പോത്തഞ്ചേരി ബഷീർ (52) കൊല്ലപ്പെട്ട കേസിലാണ്​ ഭാര്യ ചാപ്പനങ്ങാടി സ്വദേശിനി സുബൈദയെ (48) മലപ്പുറം പൊലീസ് പിടികൂടിയത്​​. ഭർത്താവുമായുള്ള കുടുംബ പ്രശ്​നമാണ്​ ആ​​ക്രമണത്തിന്​ കാരണമെന്ന്​ സുബൈദ പൊലീസിന്​ മൊഴി നൽകി. 

ഏപ്രിൽ 20ന്​ അർധരാത്രി മുണ്ടുപറമ്പിലെ വാടകവീട്ടിലാണ്​ ബഷീർ ആക്രമണത്തിന്​ ഇരയായത്​. മുഖത്തും ശരീരത്തിലും ആസിഡ്​ വീണ്​ ഗുരുതരമായി പൊള്ളലേറ്റ ബഷീർ 22ന്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ മരിച്ചത്​. വീട്ടിലെത്തിയ ഒരാൾ അകത്തുകടന്ന്​ ആസിഡ്​ ഒഴിച്ചെന്നും ആളുടെ മുഖം വ്യക്​തമായില്ലെന്നുമായിരുന്നു ബഷീറി​​​​െൻറ മരണമൊഴി. ഇൗ മൊഴി പിന്തുടർന്ന്​ പൊലീസ്​ പലതലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒടുവിൽ സുബൈദയിലേക്കുതന്നെ എത്തുകയായിരുന്നു. 

Subaida
ഫോട്ടോ: മുസ്​തഫ അബൂബക്കർ
 


രാത്രി 11നും 11.30നും ഇടയിൽ ആ​ക്രമണത്തിന്​ ഇരയായ ബഷീറിനെ മലപ്പുറത്തെ ആശുപത്രിയി​െലത്തിച്ചത്​ പുലർച്ച രണ്ടോടെയാണ്​. സംഭവത്തിന്​ തലേദിവസമാണ്​ ഇവർ മ​േഞ്ചരിയിലെ കടയിൽനിന്ന്​ ഒരു ലിറ്റർ ആസിഡ്​ വാങ്ങിയത്​. റബർ ഷീറ്റിൽ ഉറ ഒഴിക്കാൻ ഉപയോഗിക്കുന്ന ഫോമിക്​ ആസിഡാണ്​ വാങ്ങിയത്​. ഭർത്താവ്​ വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കു​​േമ്പാഴാണ്​ സുബൈദ ശരീരമാസകലം ആസിഡ്​ ഒഴിച്ചത്. ഇതിനായി അൽപം നേർപ്പിച്ച ആസിഡ്​, വാവട്ടമുള്ള പ്ലാസ്​റ്റിക്​ പാത്രത്തിൽ അടുക്കളയിൽ ഒരുക്കിവെച്ചിരുന്നു. സംഭവം നടക്കു​േമ്പാൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭർത്താവിനെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെ, ആസിഡ്​ കാനും ഇത്​ ഒളിപ്പിക്കാൻ ഉപയോഗിച്ച കവറും വാറ​േങ്കാ​െട്ട സ്വകാര്യ ആശുപത്രിക്ക്​ സമീപമുള്ള തോട്ടിലേക്ക്​ എറിയുകയായിരുന്നു. 

ബഷീറി​​​​െൻറയും സുബൈദയുടേയും ഫോൺവിളികളും സാഹചര്യ, ശാസ്​ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂടി പരിശോധിച്ചതോടെയാണ്​ കൊലപാതകത്തിന്​ പിന്നിൽ ഭാര്യ തന്നെയെന്ന്​ കണ്ടെത്തിയത്​. പ്രത്യേക അന്വേഷണസംഘം ഒരാഴ്​ചയോളമായി രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ പ്രതിയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. സുബൈദയെ ഞായറാഴ്​ച പൊലീസ്​ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. ആസിഡ്​ കാനും കവറും എറിഞ്ഞ സ്ഥലം പ്രതി കാണിച്ചുകൊടുത്തു. ഇത്​ തോട്ടിൽനിന്ന്​ കണ്ടെടുത്തു. 

മുണ്ടുപറമ്പിലെ വാടകവീട്ടിൽനിന്ന്​ കാനി​​​​െൻറ മൂടി അടർത്താൻ ഉപയോഗിച്ച കത്തി, ചൂടാക്കാൻ ഉപയോഗിച്ച സ്​റ്റൗ എന്നിവ കണ്ടെത്തി. മഞ്ചേരിയിലെ കടയിലും പ്രതിയുമായി പോയി തെളിവെടുത്തു. കടയുടമയും പരിസരത്തുള്ളവരും സുബൈദയെ തിരിച്ചറിഞ്ഞു. ​ആശുപത്രിയിലേക്ക്​ കൊണ്ടുപോകു​േ​മ്പാൾ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി. പോസ്​റ്റ്​മോർട്ടം ചെയ്​ത ഡോക്​ടറിൽനിന്ന്​ വിവരം ശേഖരിച്ചു. 

കിടക്കയിലും ബഷീറി​​​​െൻറ ശരീരത്തിലുമുള്ള ആസിഡി​​​​െൻറ അംശങ്ങളും കാനിലെ ആസിഡും ശാസ്​ത്രീയ പരിശോധനക്കായി തൃശൂരിലെ റീജനൽ ​േ​ഫാറൻസിക്​ ലാബിലേക്ക്​ അയച്ചു. സുബൈദയെ വീട്ടുകാർ ഉപേക്ഷിച്ചതിനാൽ സർക്കാർ അഭയകേന്ദ്രത്തിൽ പാർപ്പിച്ചാണ്​ അന്വേഷണം പൂർത്തിയാക്കിയത്​. പ്രതിയെ നിലമ്പൂർ മജിസ്​​േ​ട്രറ്റ്​ മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ്​ ജയിലിൽ റിമാൻഡ്​​ ചെയ്​തു. കൂടുതൽ അന്വേഷണത്തിനായി കസ്​റ്റഡിയിൽ വാങ്ങുമെന്ന്​ പൊലീസ്​ പറഞ്ഞു. 

ഡിവൈ.എസ്​.പി ജലീൽ തോട്ടത്തി​ലി​​​​െൻറ നേതൃത്വത്തിൽ സി.​െഎ ​എ. പ്രേംജിത്ത്​, എസ്​.​െഎ ബി.എസ്​. ബിനു, എസ്​.​െഎ അബ്​ദുൽ റഷീദ്​, എ.എസ്​.​െഎമാരായ രാമചന്ദ്രൻ, സുനീഷ്​ കുമാർ, സാബുലാൽ, പൊലീസുകാരായ ശാക്കിർ സ്രാമ്പിക്കൽ, ഷർമിള, അസ്​മ റാണി, ബിന്ദു, കവിത, നിഖില എന്നിവരാണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​.സുബൈദയെ തെളിവെടുപ്പിന്​ എത്തിച്ച സ്ഥലങ്ങളിൽ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

Acid Attack By Subida

ബഷീർ വധം: അന്വേഷണം വഴിതിരിച്ചുവിടാൻ ​ശ്രമം; ഒടുവിൽ കുറ്റസമ്മതം

പൊലീസ്​ നിരന്തരം ചോദ്യം ചെയ്​തിട്ടും കുറ്റം നിഷേധിച്ച പ്രതി സുബൈദ, ഒടുവിൽ ഭർത്താവ്​ ബഷീറിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്​ എല്ലാ തെളിവുകളും എതിരായപ്പോൾ. തുടക്കം മുതൽ അന്വേഷണം വഴിതിരിച്ചുവിടാൻ മറ്റു പലർക്കുമെതിരെയും അവർ ആരോപണം ഉന്നയിച്ചിരുന്നു. 

താമരശ്ശേരിയിലെ മൂന്നുപേർക്കെതിരെയും മലപ്പുറത്തെ വ്യാപാരിക്കെതിരെയും ആരോപണം ഉന്നയിച്ചെങ്കിലും മൊഴികളും ഫോൺ ​േകാളുകളും പരിശോധിച്ച്​ അവർക്ക്​ ബന്ധമില്ലെന്ന്​ പൊലീസ്​ ഉറപ്പാക്കി. ആരോപണ വിധേയവരെ ഇതിനായി വിളിച്ചുവരുത്തി. സാഹചര്യതെളിവുകൾ വിശദമായി പരിശോധിച്ചു. 
പല ദിവസങ്ങളിലായി നിരവധി തവണ ചോദ്യം ചെയ്​താണ്​ സുബൈദ തന്നെയാണ്​ പ്രതിയെന്ന്​ പൊലീസ്​ കണ്ടെത്തിയത്​. ഇതിനായി ​അവര​ുടെയും ഭർത്താവി​​​​​െൻറയും പരിചയക്കാരുടെയും നൂറുകണക്കിന്​ ഫോൺ ​േകാളുകളും നൂറിലധികം സാക്ഷിമൊഴികളും പരിശോധിച്ചു. 150ഒാളം ​േപരെ ചോദ്യംചെയ്​തു. 

സുബൈദയുടെ െമാഴികളിലെ വൈരുധ്യവും കേസിൽ നിർണായകമായി. കുടുംബപ്രശ്​നങ്ങളെ ചൊല്ലി ഇരുവരും കലഹത്തിലായിരുന്നു. ഇതിനുമുമ്പും രണ്ടുതവണ ഇവർ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ്​ പറഞ്ഞു. ഒരുതവണ ഭർത്താവി​​​​െൻറ മുഖത്ത്​ തിളച്ച വെള്ളം ഒഴിച്ചു. മറ്റൊരു അവസരത്തിൽ വീടിന്​ തീവെക്കാനും ശ്രമിച്ചിരുന്നു. ഇയാളെ ഒന്നു കൊന്നുതരുമോയെന്ന്​ പരിചയക്കാരോട്​ പറഞ്ഞിരുന്നതായും പൊലീസിന്​ മൊഴി ലഭിച്ചു. ഭർത്താവിനോടുള്ള വൈരാഗ്യം മുമ്പ്​ പല അവസരങ്ങളിലും മക്കളുമായും സുബൈദ പങ്കുവെച്ചിരുന്നതായി പൊലീസ്​ പറഞ്ഞു. സംഭവത്തെ തുടർന്ന്​ പ്രതിയെ പിടികൂടണമെന്നുള്ള സമ്മർദം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. 

ഭർത്താവ്​ മരിച്ച സ്​ത്രീ എന്ന നിലയിൽ അവരെ ചോദ്യം ചെയ്യുന്നത്​ പ്രയാസകരമായതിനാൽ കുടുംബത്തെ ബോധ്യപ്പെടുത്തിയും അതി രഹസ്യമായിട്ടുമാണ്​ അന്വേഷണം മുന്നോട്ടുകൊണ്ടു​േപായതെന്ന്​ സി​.​െഎ എ. പ്രേംജിത്ത്​ പറഞ്ഞു. സംഭവം നടന്നയുടൻ ആസിഡ്​ ആ​ക്രമണത്തിനും വധശ്രമത്തിനുമാണ്​ ​കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നത്​. മരിച്ചതോടെ ​പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. 

ബഷീറി​​​​െൻറ ശരീരത്തി​​​​െൻറ പിറകുവശത്തും ശരീരത്തി​​​​െൻറ വലതുവശത്തുമായി 45 ശതമാനത്തിലധികം ​െപാള്ളലേറ്റിരുന്നു. ആസിഡ്​ കലക്കാൻ സ​ുബൈദ ഉപയോഗിച്ച ബക്കറ്റും വീട്ടിൽനിന്ന്​ കണ്ടെടുത്തു. ആസിഡ്​ വാങ്ങിയത്​ സുബൈദ തനിച്ചാണ്​. ഒാ​േട്ടാ​ ഡ്രൈവർ, വ്യാപാരി എന്നിവരെ കേസിൽ സാക്ഷികളാക്കും. സംഭവത്തിൽ മറ്റാരെങ്കിലും സുബൈദയെ സഹായിച്ചി​ട്ടു​ണ്ടോയെന്ന്​ കൂടുതൽ പരിശോധിക്കുമെന്ന്​ പൊലീസ്​ പറഞ്ഞു. 
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackkerala newsmalayalam newsMalappuram Subaida
News Summary - Acid Attack Malappuram Subaida-Kerala News
Next Story