Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയബന്ധം ഉപേക്ഷിച്ച...

പ്രണയബന്ധം ഉപേക്ഷിച്ച പെണ്‍കുട്ടിക്ക്‌ നേരെ ആസിഡ് ആക്രമണം

text_fields
bookmark_border
പ്രണയബന്ധം ഉപേക്ഷിച്ച പെണ്‍കുട്ടിക്ക്‌ നേരെ ആസിഡ് ആക്രമണം
cancel

കൊ​ട്ടാ​ര​ക്ക​ര: പ്ര​ണ​യ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച പെ​ണ്‍കു​ട്ടി​ക്ക്‌ നേ​രെ ട്രെ​യി​നി​ൽ യു​വാ​വി​​െൻറ ആ​സി​ഡ് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ കൊ​ട്ടാ​ര​ക്ക​ര റെ​യി​ല്‍വേ​സ്​​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. ട്രെ​യി​നി​ല്‍ അ​ടു​ത്ത സീ​റ്റി​ല്‍ യാ​ത്ര ചെ​യ്ത  യു​വാ​വി​നും പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പു​ന​ലൂ​ര്‍ പ്ലാ​ത്ത​റ ക​ളി​യി​ലു​വി​ള വീ​ട്ടി​ല്‍ അ​രു​ണി​നെ(18) നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ന് കൈ​മാ​റി. 

കൊ​ല്ല​ത്ത് നി​ന്ന് പു​ന​ലൂ​രി​േ​ല​ക്ക് പോ​യ ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ ​െട്ര​യി​നി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു പെ​ണ്‍കു​ട്ടി.  കൊ​ട്ടാ​ര​ക്ക​ര റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ ട്രെ​യി​ൻ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം. മു​ഖം മ​റ​െ​ച്ച​ത്തി​യ യു​വാ​വ് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത് സീ​റ്റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കൊ​ല്ലം അ​ഷ്​​ട​മു​ടി മ​ണ​ലി​ക​ട വാ​ഴ​കൂ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ലോ​ഷ്യ​സി​​െൻറ(22)‍ ശ​രീ​ര​ത്തി​ലും ആ​സി​ഡ് പ​തി​ച്ചു. ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ പെ​ണ്‍കു​ട്ടി​യെ​യും ആ​ലോ​ഷ്യ​സി​നെ​യും യാ​ത്ര​ക്കാ​രും റെ​യി​ല്‍വേ ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന്‍ ഉ​ട​ന്‍ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഷ​ര്‍ട്ട് ഉ​പേ​ക്ഷി​ച്ച് ട്രെ​യി​നി​ല്‍ നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​നു​കൈ​മാ​റി. പു​ന​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ടം മു​ത​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ പെ​ണ്‍കു​ട്ടി ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. ഇ​തി​​െൻറ വൈ​രാ​ഗ്യ​മാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​യെ റെ​യി​ല്‍വേ പൊ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന്‍ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റി​യി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackkerala newsmalayalam news
News Summary - acid attack- kerala news
Next Story