കാസർകോട് മകൾക്കുനേരെ പിതാവിന്റെ ആസിഡ് ആക്രമണം
text_fieldsRepresentational Image
കാസർകോട്: കർണാടക അതിർത്തിയോട് ചേർന്നുള്ള പനത്തടി പാറത്തടിയിൽ മകൾക്കു നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17കാരിയായ മകൾക്കും, സഹോദരന്റെ പത്തു വയസ്സുകാരിയായ മകൾക്കും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിന് ശേഷം, ഒളിവിൽ പോയ കർണാടക സ്വദേശിയായ മനോജിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
റബർ ഷീറ്റ് നിർമാണത്തിനുപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചായിരുന്നു മനോജ് മകൾക്കും സഹോദരന്റെ മകൾക്കും നേരെ ആക്രമണം നടത്തിയത്.
കുടുംബ പ്രശ്നമാണ് ആക്രമണത്തിനു കാരണമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന മനോജ് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. മകളും ഭാര്യയും സഹോദരന്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ മനോജിന്റെ മകൾക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകൾക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

