Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

text_fields
bookmark_border
മലപ്പുറത്ത് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
cancel

മലപ്പുറം: പാണ്ടിക്കാട് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. അമ്പലക്കള്ളി സ്വദേശി ഫഷാനയെയാണ് ഭർത്താവ് ഷാനവാസ് ആക്രമിച്ചത്.

കുടുബ പ്രശ്‌നമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം.

ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. ശരീരത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റുമാണ് പൊള്ളലേറ്റത്. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Acid attack by husband on woman in Malappuram
Next Story