കോഴിക്കോട് യുവതിയെ ആസിഡ് ഒഴിച്ച് കുത്തിപ്പരിക്കേൽപിച്ചു
text_fieldsമുക്കം: റോഡിൽവെച്ച് യുവതിയെ ആസിഡ് ഒഴിച്ച് കുത്തിപ്പരിക്കേൽപിച്ചു. മുക്കം കുമാരനല്ലൂർ പെരിങ്ങം പുറത്ത് ബാലകൃഷ്ണെൻറ മകൾ സ്വപ്നയെ (31) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ ഭർത്താവ് സുഭാഷാണ് ആക്രമണം നടത്തിയത്.
മുക്കം ഗോതമ്പ് റോഡിലെ ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വൈകീട്ട് അഞ്ചരയോടെ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വഴിയിൽ ആനയാക്കുന്ന് അയനാത്ത് അമ്പല പരിസരത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന സുഭാഷ് ആക്രമിക്കുകയായിരുന്നു. പിറകിലൂടെ എത്തി സ്വപ്നയുടെ തലയിലേക്ക് ആസിഡ് ഒഴിക്കുകയും തുടർന്ന് കഴുത്തിലും ഇരു ചെവികൾക്ക് പിന്നിലും കാലിലും കുത്തുകയുമായിരുന്നു.
യുവതിയുടെ കരച്ചിൽ േകട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു. സ്വപ്നയുടെ വിവാഹമോചന കേസിെൻറ വിധി ആറുമാസം മുമ്പാണ് തീർപ്പാക്കിയത്. സുഭാഷ് ഒരാഴ്ച മുമ്പാണ് ഖത്തറിൽനിന്ന് നാട്ടിലെത്തിയത്. നൃത്താധ്യാപികകൂടിയാണ്. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
