Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ച്ചു ഉ​മ്മ​ന്‍റെ...

അ​ച്ചു ഉ​മ്മ​ന്‍റെ പരാതി: ന​ന്ദ​കു​മാ​റിനെ ചോദ്യം ചെയ്യുന്നത് വൈകും; ഫേസ്ബുക്കിനോട് സ്ഥിരീകരണം തേടി പൊലീസ്

text_fields
bookmark_border
achu oomen, Nandakumar Kolathappilly
cancel

തിരുവനന്തപുരം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തിയ ഇ​ട​ത് സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ക​നും ഐ.എച്ച്.ആർ.ഡി ജീവനക്കാരനുമായ ന​ന്ദ​കു​മാ​ര്‍ കൊ​ള​ത്താ​പ്പി​ള്ളിക്കെതിരായ പൊലീസ് നടപടി വൈകും. പരാതി നൽകിയ അച്ചു ഉമ്മന്‍റെ മൊഴി രേഖപ്പെടുത്തയെങ്കിലും നന്ദകുമാറിനെ പൂജപ്പുര പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

വ്യ​ക്തി​ഹ​ത്യ ന​ട​ത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ട് ന​ന്ദ​കു​മാ​റിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. അതേസമയം, അക്കൗണ്ട് സംബന്ധിച്ച ചോദ്യങ്ങൾ ഫേസ്ബുക്ക് മറുപടി നൽകാറില്ലെന്നാണ് വിവരം. അതിനാൽ, കേസ് നീട്ടി കൊണ്ടു പോകാൻ പൊലീസ് സാധിക്കും.

വ്യ​ക്തി​ഹ​ത്യക്കെതിരെ അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ ന​ന്ദ​കു​മാ​ര്‍ ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു. തുടർന്ന് ന​ന്ദ​കു​മാ​ര്‍ കൊ​ള​ത്താ​പ്പി​ള്ളി എന്ന് എഫ്.ബി പേജ് അപ്രത്യക്ഷമായി. കൊ​ള​ത്താ​പ്പി​ള്ളി ന​ന്ദ​കു​മാ​ര്‍ എന്ന പേരിൽ മറ്റൊരു എഫ്.ബി പേജും ഇയാൾക്കുണ്ട്.

അ​ച്ചു ഉ​മ്മ​നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തിയ ന​ന്ദ​കു​മാ​ര്‍ കൊ​ള​ത്താ​പ്പി​ള്ളി നിലവിൽ​ ഐ.എച്ച്.ആർ.ഡി ഉദ്യോഗസ്ഥനാണെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഉന്നത തസ്തികയിലാണ് ന​ന്ദ​കു​മാ​ര്‍ ജോലി ചെയ്യുന്നത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി​ തസ്തികയിൽ നിന്ന് ഒരു വർഷം മുമ്പ് വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുമ്പാണ് ഐ.എച്ച്.ആർ.ഡിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. സർക്കാർ സർവീസിൽ താൽകാലിക നിയമനമാണെങ്കിലും സർവീസ് ചട്ടങ്ങൾ ന​ന്ദ​കു​മാ​റിനും ബാധകമാണ്. എന്നാൽ, വ്യ​ക്തി​ഹ​ത്യ ന​ട​ത്തിയ ന​ന്ദ​കു​മാ​റിനെതിരെ വകുപ്പ് തല നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നന്ദകുമാറിനെതിരായ ആരോപണം പരിശോധിച്ച് വരികയാണെന്നാണ് ഐ.എച്ച്.ആർ.ഡിയുടെ വിശദീകരണം. വ്യ​ക്തി​ഹ​ത്യ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. കരാർ ജീവനക്കാരനായത് കൊണ്ട് എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് പരിശോധിക്കുകയാണെന്നും ഐ.എച്ച്.ആർ.ഡി വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍റെ മകൻ ഡോ. വി.എ അരുൺ കുമാറാണ് ഐ.എച്ച്.ആർ.ഡി ഡയറക്ടർ.

പോ​സ്റ്റു​ക​ളി​ലെ വാ​ച​ക​ങ്ങ​ളും പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സൈ​ബ​ർ അ​ക്കൗ​ണ്ടു​ക​ളു​​ടെ വി​വ​ര​ങ്ങ​ളും അ​ച്ചു ഉ​മ്മ​ന്‍ മൊ​ഴി​യാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ച്ചു ഉ​മ്മ​ൻ സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​നി​ലും സൈ​ബ​ർ സെ​ല്ലി​ലും പൂ​ജ​പ്പു​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പാ​ർ​ട്ടി പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ലൂ​ടെ​യും അ​പ​മാ​നി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പ്ര​ച​രി​ക്ക​പ്പെ​ട്ട ഫേ​സ്​​ബു​ക്ക് ലി​ങ്കു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ അ​ച്ചു ഉ​മ്മ​ന്‍റെ ജോ​ലി​യും വ​സ്ത്ര​ധാ​ര​ണ​വും സാ​മ്പാ​ദ്യ​വു​മൊ​ക്കെ ഉ​യ​ര്‍ത്തി​യു​ള്ള അ​ധി​ക്ഷേ​പം സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ട​ത് അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളി​ലെ പ്ര​ചാ​ര​ണം. ഇ​തി​നെ​തി​രെ രൂ​ക്ഷ ​വി​മ​ർ​ശ​ന​വു​മാ​യി അ​ച്ചു ഉ​മ്മ​ൻ രം​ഗ​​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber abuseAchu OommenNandakumar Kolathappilly
News Summary - Achu Oommen's complaint: Interrogation of Nandakumar Kolathappilly will be delayed
Next Story