ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി എട്ട് വർഷത്തിനുശേഷം പിടിയിൽ
text_fieldsരാജേഷ്
വാകത്താനം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജേഷിനെയാണ് (44) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ ജോലിവാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി ഏഴ് ലക്ഷം രൂപയോളമാണ് ഇയാൾ തട്ടിയെടുത്തത്. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസെടുക്കുകയും തുടര്ന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു.
ഇത്തരത്തിൽ വിവിധ കേസുകളിൽപെട്ട് ഒളിവിൽകഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇയാൾ ഇവിടെ വ്യാജപേരിലാണ് കഴിഞ്ഞുവന്നിരുന്നത്.
വാകത്താനം എസ്.എച്ച്.ഒ എ.ഫൈസൽ, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഒമാരായ ലൈജു ടി.എസ്, ചിക്കു ടി.രാജു എന്നിവരാണ് എസ്.പിയുടെ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

