Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
നാസർ
മംഗലപുരം: അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ. മുരുക്കുംപുഴ ഇടവിളാകം സ്വദേശി നാസർ (55) ആണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്. ബന്ധുവീട്ടിലെത്തിയ അഞ്ചുവയസ്സുള്ള പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
ഏപ്രിൽ 15 നായിരുന്നു സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഒന്നിലധികം തവണ കുട്ടിയെ പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു. മറ്റുകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

