Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതി​യെ തിരിച്ചറിഞ്ഞു; പ്രദേശവാസിയെന്ന് പൊലീസ്

text_fields
bookmark_border
aluva rape case
cancel
camera_alt

ആലുവ പൊലീസ് പുറത്തുവിട്ട ചിത്രം

കൊച്ചി: ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി വിവേക് കുമാർ. പ്രദേശവാസിയാണ് പ്രതിയെന്നാണ് സൂചനയെന്ന് എസ്.പി പറഞ്ഞു. പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ പെൺകുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസിയാണ് പൊലീസിനേയും നാട്ടുകാരേയും വിവരമറിയിച്ച് തെരച്ചിൽ നടത്തിയത്. പ്രതിക്കായി തെര​ച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവയെ ഞെട്ടിച്ച് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ചാത്തൻപുറത്തെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ​പെൺകുട്ടിയുടെ കുടുംബം കേരളത്തിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused who molested eight-year-old girl in Aluva identified; The police said that he was a resident of the area
Next Story