Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യാമാതാവിനെ...

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
cancel

ചെറുതോണി: ഇടുക്കി വാത്തിക്കുടിയിൽ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) കൊല്ലപ്പെട്ട സംഭവത്തിൽ മകളുടെ ഭർത്താവ്​ പണിക്കൻകുടി കുന്നുംപുറത്ത്​ സുധീഷാണ്​​ (33)​ അറസ്റ്റിലായത്​. ഗുരുതര പരിക്കേറ്റ ഭാസ്കരൻ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​.

സുധീഷും ഭാര്യയും തമ്മിൽ വഴക്കിടുന്നതിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു ഭാസ്കരനും ഭാര്യയും. മദ്യലഹരിയിലായിരുന്ന സുധീഷ് ഇതിനിടെ കോടാലികൊണ്ട്​ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജമ്മ തൽക്ഷണം മരിച്ചു. പരിക്കേറ്റ ഭാസ്കരൻ അപകടനില തരണം ചെയ്തിട്ടില്ല. കൃത്യത്തിന് ശേഷം വാഹനവുമായി കടന്ന സുധീഷിനെ ഞായറാഴ്ച പുലർച്ച പണിക്കൻകുടിയിലെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്. തെളിവെടുപ്പിന്​ ശേഷം പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother in LawIdukkiArrestLatest Malayalam News
News Summary - Accused who killed mother in law arrested
Next Story