Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപിച്ച പ്രതി വിഷം കഴിച്ച നിലയിൽ

text_fields
bookmark_border
അറസ്റ്റ് രേഖപ്പെടുത്തി
kerala police
cancel
camera_alt

പ്രതീകാത്മക ചിത്രം

പാലക്കാട്: ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കള്ളിയാലംപാറ വീട്ടിൽ സൈമണിനെയാണ് (35) വ്യാഴാഴ്ച പുലർച്ചെ വീടിനു സമീപം അവശനിലയിൽ കണ്ടെത്തിയത്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കസബ പൊലീസ് അറിയിച്ചു.

ബുധനാഴ്ചയാണ് വീടിനു സമീപം പുല്ലരിയുകയായിരുന്ന 23കാരിയെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും രക്ഷപ്പെട്ടു. തലയിൽ മൂന്നിടങ്ങളിൽ വെട്ടേറ്റ യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സൈമണിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. വെട്ടിപ്പരിക്കേൽപിച്ചത് സൈമൺ തന്നെയാണെന്ന് വ്യക്തമാകുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ സൈമൺ വീട്ടിലെത്തിയ വിവരം വിളിച്ചറിയിച്ചത് ഇയാളുടെ അമ്മയാണെന്നും പൊലീസ് മേധാവി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accused who cut the woman during sexual assault has taken poison
Next Story