Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേല്പിച്ചശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേല്പിച്ചശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
cancel

വിതുര :ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേല്പിച്ചശേഷം ഒളിവിൽ പോയ പ്രതിയെ വിതുര പൊലീസ് പിടികൂടി. മൂന്നു മാസം മുമ്പ് തൊളിക്കോട് ജംഗ്‌ഷനിൽ വച്ചു ഓട്ടോ ഡ്രൈവർ സജീദിനെ വെട്ടി പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ തൊളിക്കോട് മാങ്കോട്ടുകോണം കുന്നും പുറത്തു വീട്ടിൽ ഫൈസൽ (34)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിൽ കൂട്ട് പ്രതികളായ നൗഫൽ, അൽ ആമീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ എസ്. അജയ്കുമാർ എസ്. ഐ മാരായ വിനോദ്, സതികുമാർ എ. എസ്. ഐമാരായ പദ്മരാജ്, സാജു സി. പി ഒ ജസീൽ,സുമേഷ്, രതീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ ഒളിവിൽ കഴിഞ്ഞ പെരുമാതുറയിൽ നിന്നും അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused who absconded after slashing the auto driver was arrested
Next Story