പൊലീസ് കസ്റ്റഡിയിൽ നിന്നു കാണാതായ പ്രതി കീഴടങ്ങി
text_fieldsഅഞ്ചൽ: പൊലീസ് സ്റ്റേഷനിൽനിന്നു കാണാതായ പ്രതി കീഴടങ്ങി. ഏറം മനേഷ് ഭവനിൽ മനോജ് ആണ് (28) ശനിയാഴ്‌ച രാവിലെ ഏഴിന് അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പ്രദേശത്തെ കോൺഗ്രസ് നേതാക്കളോടൊപ്പമെത്തി കീഴടങ്ങിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അടിപിടിക്കേസിൽ ഒളിവിലായിരുന്ന മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. രാത്രി 11 ഒാടെ ഇയാൾ കസ്റ്റഡിയിൽനിന്നു രക്ഷപ്പെടുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ കാണാതായത് അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു.
അതേസമയം, പൊലീസ് കസ്റ്റഡിയിൽലെടുത്ത പ്രതി രാത്രിയിൽ ഓടിരക്ഷപ്പെട്ടതും രാവിലെ കോൺഗ്രസ് നേതാക്കളോടൊപ്പം സ്റ്റേഷനിലെത്തി കീഴടങ്ങിയതും പൊലീസും കോൺഗ്രസും തമ്മിെല ഒത്തുകളി മൂലമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി ആരോപിച്ചു. പ്രതിയെ സെല്ലിലടച്ച് പൂട്ടിയ പൊലീസ് ഉദ്യോഗസ്ഥൻ രാത്രി 10നു ശേഷം വീട്ടിൽ പോയപ്പോൾ മറ്റാരോ സെൽ തുറന്ന് പ്രതിയെ രക്ഷപ്പെടാൻ അവസരം നൽകുകയായിരുന്നു. ഇടത് സർക്കാറിെൻറ പൊലീസ് നയത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതെന്നും ഏരിയ സെക്രട്ടറി സി. വിശ്വസേനൻ പ്രസ്താവനയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
