Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലത്ത് യുവതിക്ക്...

കോതമംഗലത്ത് യുവതിക്ക് നേരെ വെടിയുതിർത്ത പ്രതി പിടിയിൽ

text_fields
bookmark_border
Jauhar Karim
cancel
camera_altപിടിയിലായ ജൗഹർ കരീം

കോതമംഗലം: കോതമംഗലത്ത് യുവതിക്ക് നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്ത പ്രതി പിടിയിൽ. മുവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം (32) ആണ് പിടിയിലായത്. നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം.

പോത്താനിക്കാട് സ്വദേശിയും വിവാഹമോചിതയുമായ 27കാരിക്ക് നേരെയാണ് ആക്രമണം നടന്നത്. യുവതിയെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും എയർ പിസ്റ്റൾ കൊണ്ട് വെടിവെക്കുകയുമായിരുന്നു.

വിവാഹിതനും നാലു മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിന്‍റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെടിവെപ്പിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotarrest
News Summary - Accused shot at woman in Kothamangalam arrested
Next Story