Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലിയിൽ...

അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം; മുൻകൂർ ജാമ്യം തേടി പ്രതി

text_fields
bookmark_border
അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം; മുൻകൂർ ജാമ്യം തേടി പ്രതി
cancel

കൊച്ചി: അങ്കമാലിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥിനി ജാസ്ലിയ മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് ഒളിവിൽ പോയ പ്രതി ഡോ. സിറിയക് പി. ജോർജ്. അപകടം നടന്ന് അഞ്ച് ദിവസമായിട്ടും സിറിയക്കിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് വഴിവിട്ട സഹായം നൽകുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ കൊല്ലപ്പെട്ട ജാസ്ലിയയുടെ കുടുംബം ആരോപിച്ചിരുന്നു.

കോട്ടയം സെഷൻസ് കോടതിയിലാണ് സിറിയക് മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. എടവനക്കാട് സ്വദേശിയും അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുമായിരുന്ന ജാസ്ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഫെബ്രുവരി 28ന് അങ്കമാലി ടെൽക് ജങ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അതിരമ്പുഴ സ്വദേശിയായ സിറിയക് പി.ജോർജിന്‍റെ xuv 700 ആണ് അപകടം ഉണ്ടാക്കിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

കാർ ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ ജാസ്ലിയയെ അങ്കമാലി സ്വകാര്യ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് നാലു പേർക്ക് ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathanticipatory bailAngamalyLatest News
News Summary - Accused seeks anticipatory bail in Angamaly Accident death
Next Story