Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏലത്തൂർ തീവെപ്പ് കേസ് പ്രതിയെ റിമാൻഡ് ചെയ്തു

text_fields
bookmark_border
Elathur Train Fire accused
cancel
camera_altഷാറൂഖ് സെയ്ഫി

കൊച്ചി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ഈമാസം 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം തിരികെ ഹാജരാക്കിയപ്പോഴാണ് കോടതി റിമാൻഡ് ചെയ്തത്.

കേസിൽ മറ്റ് ചിലർക്ക് കൂടി ബന്ധമുണ്ടെന്ന് തുടക്കത്തിൽ ആരോപണമുണ്ടായിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് എൻ.ഐ.എ കഴിഞ്ഞമാസമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് തുടക്കം കുറിച്ചത്.

ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി ഡി വൺ കമ്പാർട്ട്മെൻറിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഒമ്പത് പേർക്ക് പൊള്ളലേറ്റിരുന്നു. സമീപത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് കേരളം വിട്ട പ്രതിയെ മഹാരാഷ്ട്രയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused remanded in Elathur train fire case
Next Story