യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
text_fieldsകൊണ്ടോട്ടി: വിദേശത്ത് നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയ കേസിൽ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി. ചാലക്കുടി സ്വദേശികളായ പരിയാരം പുളിക്കൻ ചേരിയേക്കര ജെഫിൻ (31), കോടശ്ശേരി കരിയാപ്പിള്ളി നിഷാദ് (38), കുറ്റിച്ചിറ കൂർക്കമറ്റം കണ്ണോളി ഷിജോൻ (40) എന്നിവരെയാണ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുമായി കൊട്ടപ്പുറം, ചേളാരി എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തും. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്ന് ഇൻസ്പെക്ടർ എം.സി. പ്രമോദ് പറഞ്ഞു.
ഏപ്രിൽ ഒന്നിന് പുലർച്ച രണ്ടിനാണ് കോട്ടക്കൽ ചട്ടിപ്പറമ്പ് സ്വദേശി അബ്ദുൾ നാസർ വിദേശത്ത് നിന്ന് കടത്തിയ സ്വർണം പ്രതികൾ തട്ടിയെടുത്തത്. കൊടുവള്ളിക്കാർക്ക് വേണ്ടിയാണ് സ്വർണവുമായെത്തിയത്. താമരശ്ശേരിയിൽ നിന്നെത്തിയ രണ്ടുപേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കൊട്ടപ്പുറത്ത് െവച്ച് ചാലക്കുടി സംഘം കാർ തടഞ്ഞുനിർത്തി അബ്ദുൾ നാസറിനെ തട്ടിെക്കാണ്ടുപോവുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

