Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണവും സ്വർണവുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
jithin krishna  89776
cancel

ആലുവ: റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ വന്നിറങ്ങിയ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ചേന്ദമംഗലം ഷാപ്പുംപടി പാണ്ടിശേരി വീട്ടിൽ ജിതിൻ കൃഷ്ണ (ചാഡു -28) യെയാണ് ആലുവ പൊലീസ് പിടികൂടിയത്. ജൂലൈ 27ന് പുലർച്ചെയാണ് സംഭവം.

14,000 രൂപ, നാല് പവൻ സ്വർണ്ണം, സ്ഥലത്തിന്‍റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ എന്നിവയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിപ്പറിച്ച് കടന്നത്. ബൈക്ക് ഓടിച്ച ചിറ്റാറ്റുകര സ്വദേശി യദുകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പിടികൂടുമെന്നുറപ്പായാൽ ബ്ലേഡുപയോഗിച്ച് ദേഹത്ത് വരഞ്ഞ് രക്ഷപ്പെടുന്ന ആക്രമണകാരിയാണ് പ്രതി. തമിഴ്നാടുൾപ്പടെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സാഹസികമായാണ് പിടികൂടിയത്. പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്.

മോഷ്ടിച്ച സ്വർണ്ണാഭരണത്തിലൊരു ഭാഗം പറവൂരിലെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accused in the case of stealing a bag containing money and gold was arrested
Next Story