Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.പി. വധക്കേസ് പ്രതികൾക്ക് തിരിച്ചടി, ശിക്ഷാ വിധി ശരിവെച്ചു; രണ്ട് പ്രതികളെ വെറുതെവിട്ടത് റദ്ദാക്കി

text_fields
bookmark_border
പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ ശിക്ഷയും പി. ​മോ​ഹ​ന​നെ വെ​റു​തെ​വി​ട്ടതും ശരിവെച്ചു
TP Chandrasekharan
cancel

കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ അ​പ്പീ​ലു​ക​ളി​ൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷാ വിധി ഹൈകോടതി ശരിവെച്ചു. അതേസമയം, രണ്ട് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി നടപടി ഹൈകോടതി റദ്ദാക്കി.

പ്രതികളായ സി.പി.എം. ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗമായിരുന്ന കെ.കെ. കൃഷ്ണൻ, പാനൂരിലെ സി.പി.എം നേതാവ് ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട വിചാരണ കോടതി വിധിയാണ് റദ്ദാക്കിയത്. ഇവർക്കുള്ള ശിക്ഷ 26ന് കോടതി വിധിക്കും. ഈ പ്രതികൾ 26ന് നേരിട്ട് ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടു.


അതേസമയം, സി.​പി.​എം പാ​നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന പി.​കെ. കു​ഞ്ഞ​ന​ന്ത​നെ ശിക്ഷിച്ചതും സി.​പി.​എം കോഴിക്കോട് ജില്ല സെക്രട്ടറി പി. ​മോ​ഹ​ന​നെ കേസിൽ വെ​റു​തെ​വി​ട്ടതും ഹൈകോടതി ശരിവെച്ചു. പ്ര​തി​ക​ളും സ​ര്‍ക്കാ​റും കെ.​കെ. ര​മ എം.​എ​ല്‍.​എ​യും ന​ല്‍കി​യ അ​പ്പീ​ലു​ക​ളി​ലാ​ണ് ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച് വി​ധി പ​റ​ഞ്ഞത്.

ആ​ര്‍.​എം.​പി സ്ഥാ​പ​ക നേ​താ​വാ​യ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ 2012 മേ​യ് നാ​ലി​നാ​ണ് വ​ട​ക​ര​ക്ക​ടു​ത്ത് വ​ള്ളി​ക്കാ​ടു​വെ​ച്ച് ഒ​രു​സം​ഘം ബോം​ബെ​റി​ഞ്ഞു​വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി.​പി.​എ​മ്മി​ല്‍ നി​ന്ന് വി​ട്ടു​പോ​യി ത​ന്റെ നാ​ടാ​യ ഒ​ഞ്ചി​യ​ത്ത് ആ​ര്‍.​എം.​പി എ​ന്ന പേ​രി​ല്‍ പാ​ര്‍ട്ടി​യു​ണ്ടാ​ക്കി​യ​തി​ലു​ള്ള പ​ക നി​മി​ത്തം സി.​പി.​എ​മ്മു​കാ​രാ​യ പ്ര​തി​ക​ള്‍ ച​ന്ദ്ര​ശേ​ഖ​ര​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

വി​ചാ​ര​ണ​ക്കോ​ട​തി എം.​സി. അ​നൂ​പ്, കി​ർ​മാ​ണി മ​നോ​ജ്, കൊ​ടി സു​നി, ടി.​കെ. ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, അ​ണ്ണ​ന്‍ സി​ജി​ത്ത്, കെ. ​ഷി​നോ​ജ്, കെ.​സി. രാ​മ​ച​ന്ദ്ര​ന്‍, ട്രൗ​സ​ര്‍ മ​നോ​ജ്, സി.​പി.​എം പാ​നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍, വാ​യ​പ്പ​ട​ച്ചി റ​ഫീ​ഖ് എ​ന്നീ പ്ര​തി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും മ​റ്റൊ​രു പ്ര​തി​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ലം​ബു പ്ര​ദീ​പ​ന് മൂ​ന്നു​ വ​ര്‍ഷം ക​ഠി​ന ത​ട​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍ ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ചു​ വ​രു​ന്ന​തി​നി​ടെ 2020 ജൂ​ണി​ല്‍ മ​രി​ച്ചു. 2014ലാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി പ്ര​തി​ക​ള്‍ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. 36 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ല്‍ സി.​പി.​എം നേ​താ​വാ​യ പി. ​മോ​ഹ​ന​ന്‍ ഉ​ള്‍പ്പെ​ടെ 24 പേ​രെ വെ​റു​തെ​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused hit back in TP murder case appeal; The High Court upheld the judgment of the trial court
Next Story