Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിയായ ആൾക്ക് പ്രതിപക്ഷ നേതാവാകാൻ അർഹതയില്ല; പിണറായി വിജയൻ രാജിവെക്കണം: ഷോൺ ജോർജ്

text_fields
bookmark_border
പ്രതിയായ ആൾക്ക് പ്രതിപക്ഷ നേതാവാകാൻ അർഹതയില്ല; പിണറായി വിജയൻ രാജിവെക്കണം: ഷോൺ ജോർജ്
cancel

തിരുവനന്തപുരം: സി.എം.ആര്‍.എൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. ഡി.ജി.പിയുടെ ഉത്തരവ് നിയമവിരുദ്ധമെന്നു വിലയിരുത്തിയ ഹൈകോടതി ഉത്തരവ് റദ്ദാക്കിതിനുപിന്നാലെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാറിന് യാതൊരു തടസ്സവുമില്ലെന്ന് ഷോൺ ജോർജ് വ്യക്തമാക്കി.

പൂർണമായും നിയമപരമായി മുന്നോട്ടുപോകാനാണ് മുമ്പും സർക്കാർ തീരുമാനിച്ചതെന്നും ഇനി എഫ്.ഐ.ആർ ഇടാൻ സാധ്യമാണന്നും മന്ത്രി പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ പിന്നീട് ഒരു മണിക്കൂർ പോലും പ്രതിപക്ഷ നേതാവാകാൻ അർഹതയില്ല പിണറായിക്ക് അർഹതയില്ല. കൈക്കൂലി, ഹവാല ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്, പ്രതിയായ ഒരാൾ ഒരിക്കലും ആ പദവിയിൽ തുടരാൻ പാടില്ല. അതുകൊണ്ട് പിണറായി വിജയൻ രാജിവെക്കണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും കേസെടുക്കാമെന്ന ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നിലവില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിന് ഇ.ഡി ഒരുങ്ങുന്നത്. ഇ.ഡി നല്‍കിയ കത്തില്‍ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്‌.ഐ.ആര്‍ ഇടാമെന്നാണ് ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഇ.ഡി നല്‍കിയ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്‌.ഐ.ആര്‍ എന്നതായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്‌.ഐ.ആര്‍ രജിസ്റ്റർ ചെയ്യാമെന്നും ഹൈകോടതി വ്യക്തമാക്കിയത്. കെ.എം. ഷാജഹാന്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused Has No Right to Be Opposition Leader, Pinarayi Vijayan Must Resign: Shon George
Next Story