Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ പ്രതിക്ക് രണ്ടു വർഷം തടവും പിഴയും
text_fieldsbookmark_border
മനോജ്
കല്‍പറ്റ: കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52)നെയാണ് കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷല്‍) കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാർ ശിക്ഷിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം.
1.387 കി.ഗ്രാം കഞ്ചാവുമായി മധുകൊല്ലിയിൽ വെച്ച് മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന എ.യു. ജയപ്രകാശാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ് കുമാര്‍ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

