Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെയും ഭിന്നശേഷിക്കാരനായ ഒമ്പതുകാരനെയും മർദിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsbookmark_border
അറസ്റ്റിലായ കെ.ആർ അരുൺ കുമാർ
തിരുവല്ല: ഭാര്യയെയും ഭിന്നശേഷിക്കാരനായ ഒമ്പത് വയസുകാരൻ മകനെയും മർദിച്ച കേസിൽ കുറ്റൂർ സ്വദേശി തിരുവല്ല പൊലീസിന്റെ പിടിയിലായി. കുറ്റൂർ അരുൺ നിവാസിൽ കെ.ആർ അരുൺ കുമാർ (36) ആണ് പിടിയിലായത്. അരുണിന്റെ ഭാര്യ ലാവണ്യ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
അരുണും ഭാര്യ ലാവണ്യയും തമ്മിൽ തിരുവല്ല കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതേ ചൊല്ലി ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

