ജ്യേഷ്ഠനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയെ വെറുതെവിട്ടു
text_fieldsആലപ്പുഴ: സഹോദരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു.
ചിങ്ങോലി പഞ്ചായത്ത് ഏഴാം വാർഡിൽ ചെറുമത്ത് വീട്ടിൽ ശിവൻ പിള്ളയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി ചിങ്ങോലി പഞ്ചായത്ത് 12ാം വാർഡിൽ ചെറുമത്ത് വീട്ടിൽ ഹരികുമാറിനെയാണ് ആലപ്പുഴ ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി എ.ഇജാസ് വെറുതെവിട്ടത്.
2009 മാർച്ച് 26നായിരുന്നു സംഭവം. മൂത്ത സഹോദരനും അവിവാഹിതനുമായ ശിവൻപിള്ളയെ വീടിനടുത്ത് കൊലപ്പെടുത്തി കുഴിയെടുത്ത് മറവുചെയ്തെന്നായിരുന്നു കരീലക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെവിട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

