പ്രതിക്ക് എസ്.െഎയുടെ തൊപ്പി!
text_fieldsകോട്ടയം: കസ്റ്റഡിയിലിരിക്കെ എസ്.െഎയുടെ തൊപ്പിയണിഞ്ഞ്, ഡി.വൈ.എഫ്.ഐ നേതാവ് സെൽഫിയെടുത്ത സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ കീഴടങ്ങിയ ഡി.വൈ.എഫ്.െഎ നേതാവ് കുമരകം തൈപറമ്പിൽ മിഥുനാണ് (അമ്പിളി-23) വിവാദ ചിത്രമെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
സംഭവദിവസം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജി.ഡി ചാർജുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ അനിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പി.ജി. വിനോദ്, ജയചന്ദ്രൻ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായാണ് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ അറിയിച്ചത്. പ്രതിയെ നിരീക്ഷിക്കുന്നതിൽ ഇവർ കൃത്യവിേലാപം കാട്ടിയെന്ന കോട്ടയം ഡിവൈ.എസ്.പി സഖറിയ മാത്യുവിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. മിഥുൻ ചിത്രമെടുത്തത് സ്റ്റേഷൻ കെട്ടിടത്തിലാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കുശേഷം മടങ്ങിയ ഗ്രേഡ് എസ്.ഐമാർ റാക്കിൽ സൂക്ഷിച്ച തൊപ്പിയാണ് ഇയാൾ തലയിൽ വെച്ചതെന്ന് പറയുന്നു.
അതേസമയം, മിഥുെൻറ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തതായി സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ അറിയിച്ചു.
പൊലീസിെൻറ ഔദ്യോഗിക ചിഹ്നങ്ങൾ തെറ്റിദ്ധാരണ പരത്താനായി ദുരുപയോഗം ചെയ്തിന് ഇയാൾക്കെതിരെ ഈസ്റ്റ് എസ്.ഐ രഞ്ജിത് കെ. വിശ്വനാഥൻ കേസെടുത്തിട്ടുമുണ്ട്. ഡി.വൈ.എഫ്.െഎ കുമരകം മേഖല സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കിയതായി ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് കെ. രാജേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
